മസ്കത്ത്: വിസയില്ലാതെ 103 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് 14 ദിവസം വരെ ഒമാനില്‍ തുടരാനാകുമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു.
സുല്‍ത്താനേറ്റിലെ ടൂറിസം മേഖലയെ പിന്തുണയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി, എന്‍ട്രി വിസയില്‍ നിന്ന് ഒഴിവാക്കിയ 103 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇളവ് കാലയളവ് 14 ദിവസത്തേക്ക് നീട്ടാന്‍ തീരുമാനിച്ചതായി റോയല്‍ ഒമാന്‍ പോലീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. നിബന്ധനകളും
നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതാണ്.














