നിതിന്‍ ചന്ദ്രന് വിട: മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു

nithin chadran funeral

കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ ഹൃദയാഘാതം മൂലം അന്തരിച്ച നിതിന്‍ ചന്ദ്രന്‍റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഗര്‍ഭിണികളായ പ്രവാസികളെ നാട്ടിലെത്തിക്കാനായി നിതിന്‍ നിയമപോരാട്ടം നടത്തിയത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ നിതിന്‍(29) താമസ സ്ഥലത്ത് ഉറക്കത്തില്‍ നിന്നും ഉണരാതെ മരിച്ച നിലയില്‍ സുഹൃത്തുക്കള്‍ കണ്ടെത്തുകയായിരുന്നു.

എയര്‍ ആറേബ്യയുടെ പ്രത്യേക വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് ദുബായില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തില്‍ മൃതദേഹം എത്തിച്ചത്. തുടര്‍ന്ന് നിധിന്‍ ചന്ദ്രന്‍റെ മൃതദേഹം ഭാര്യ ആതിരക്ക് ഒരുനോക്ക് കാണാന്‍ കോഴിക്കോട് മിംസ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോള്‍ വൈകാരികനിമിഷങ്ങളാണ് അരങ്ങേറിയത്. ചൊവ്വാഴ്ച ആതിര പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. ഇതറിയാതെ കണ്ണാടിക്കൂട്ടിനുള്ളില്‍ നിത്യനിദ്രയിലായിരുന്ന നിധിന് ആതിര അന്തിമോപചാരമര്‍പ്പിച്ചത് കണ്ണീര്‍കാഴ്ചയായി.

Also read:  പി കെ ശ്രീമതി മഹിളാ അസോസിയേഷന്‍ പ്രസിഡന്റ്; മറിയം ധാവ്‌ളെ ജനറല്‍ സെക്രട്ടറി, എസ് പുണ്യവതി ട്രഷറര്‍

രാവിലെ പതിനൊന്നിനാണ് ആതിര ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മിംസ് ആശുപത്രിയിലെത്തിച്ചു. ആതിരയും മറ്റ് കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചതിന് പിന്നാലെ മൃതദേഹം പേരാമ്പ്ര മുയിപ്പോത്തെ വീട്ടിലേക്ക് കൊണ്ടുപോയി. ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമായി നിരവധി പേരാണ് പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്കുകാണാന്‍ അവിടെ കാത്തുനിന്നത്. കൊവിഡ് മുന്‍കരുതലിന്‍റെ ഭാഗമായി കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ അടുത്ത ബന്ധുക്കളെ മാത്രമാണ് മൃതദേഹം കാണിച്ചത്. 2.30 ഓടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.പിതൃസഹോദര പുത്രന്‍ ചിതയ്ക്ക് തീക്കൊളുത്തി.

Also read:  ബന്ധുക്കളുടെ ചതിയില്‍പ്പെട്ട് ലഹരി കടത്ത് കേസ് ; ഖത്തര്‍ ജയിലിലായ ഇന്ത്യന്‍ ദമ്പതികളുടെ കേസില്‍ 29ന് വിധി

തിങ്കളാഴ്ചയാണ് നിതിന്‍ മരിച്ചത്. കൊറോണ മൂലം ഗള്‍ഫില്‍ കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കുന്നതിനായി യൂവാക്കളുടെ കൂട്ടായ്മയിലൂടെ നിതിനും ഭാര്യ ആതിരയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അപ്പോള്‍ ഏഴ് മാസം ഗര്‍ഭിണിയായിരുന്നു ആതിര. തുടര്‍ന്ന് അനുകൂല വിധി നേടുകയും ആദ്യ വിമാനത്തില്‍ തന്നെ അവര്‍ കേരളത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

Also read:  കോവിഡ് രോഗിക്ക് പീഡനം: ലജ്ജാകരമെന്ന് ബെന്നി ബഹനാൻ

ആതിരയ്ക്കൊപ്പം നിതിനും കൂടി നാട്ടിലേക്ക് തിരിച്ചു വരാന്‍ അവസരം ലഭിച്ചെങ്കിലും അത്യാവശ്യക്കാരനായ മറ്റൊരാള്‍ക്ക് ടിക്കറ്റ് നല്‍കുകയായിരുന്നു. പകരം പ്രസവ സമയത്ത് നാട്ടിലേക്ക് എത്തുമെന്ന് പ്രിയതമയ്ക്ക് നിതിന്‍ ഉറപ്പും നല്‍കിയിരുന്നു. ഈ സമയം അപ്രതീക്ഷിതമായാണ് മരണം നിതിനെ തേടിയെത്തിയത്. ഭര്‍ത്താവ് മരിച്ചതറിയാതെ ചൊവ്വാഴ്ച ആതിര ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.

Related ARTICLES

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

റിയാദ്: തീവ്രവാദക്കേസിൽ രണ്ട് സ്വദേശികൾക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ് : തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായതിന് രണ്ട് സൗദി പൗരന്മാർക്ക് വധശിക്ഷ നടപ്പാക്കി. അബ്ദുൽ റഹിം ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഖോർമനി, ദുർക്കി ബിൻ ഹെലാൽ ബിൻ സനദ് അൽ മുതെയ്‌രി

Read More »

ദുബായ്: ഡ്രൈവിങ് ലൈസൻസ് ഫീസ് പുനർനിർണ്ണയം; ആകെ ചെലവ് 810 ദിർഹം

ദുബായ് : പുതിയ ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ഫീസ് പുനർനിർണയിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ലൈസൻസ് എടുക്കുന്നതിനുള്ള ആകെ ചെലവ് 810 ദിർഹമായി നിശ്ചയിച്ചിട്ടുണ്ട്. ഈ തുക ഡ്രൈവിങ് സ്കൂളുകൾക്ക് നൽകേണ്ട

Read More »

POPULAR ARTICLES