ചെന്നൈ: രജനികാന്തിന് ഒപ്പമുണ്ടായിരുന്ന നേതാക്കള്‍ ഡിഎംകെയില്‍ ചേര്‍ന്നു. രജനി മക്കള്‍ മന്‍ഡ്രത്തിലെ നാല് ജില്ലാ സെക്രട്ടറിമാരാണ് ഡിഎംകെയില്‍ ചേര്‍ന്നത്. തൂത്തുക്കുടി, രാമനാഥപുരം, കൃഷ്ണഗിരി, തേനി ജില്ലാ സെക്രട്ടറിമാരാണ് ഡിഎംകെയില്‍ ചേര്‍ന്നത്. ചെന്നൈ ഡിഎംകെ ഓഫീസില്‍ എത്തി എം.കെ സ്റ്റാലിനില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ചു. തൂത്തുക്കുടി ജില്ലാ സെക്രട്ടറി എ.ജെ സ്റ്റാലിന്റെ പേരിലാണ് രജനിക്ക് വേണ്ടി മക്കള്‍ സേവൈ കക്ഷി എന്ന പാര്‍ട്ടി രജിസ്റ്റര്‍ ചെയ്തത്.