പുതിയ പദവികളൊന്നും ഏറ്റെടുക്കാനില്ലെന്ന് കെ മുരളീധരന്‍. വടകരയ്ക്ക് പുറത്ത് പ്രചാരണത്തിനിറങ്ങില്ല. പുനഃസംഘടനയെക്കുറിച്ച് പറയേണ്ടതെല്ലാം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ട്. തീരുമാനമെടുക്കേണ്ടതും ഗുണദോഷങ്ങളുടെ ഉത്തരവാദിത്തവും നേതൃത്വത്തിനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
Also read: നേമം ബിജെപിയുടെ ഗുജറാത്തെന്ന് കുമ്മനം രാജശേഖരന്‍; വോട്ടെണ്ണുമ്പോള്‍ കാണാമെന്ന് മുരളീധരന്‍
എക്‌സ് മാറി വൈ വന്നതുകൊണ്ട് കാര്യമില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. പുനഃസംഘടനയെക്കുറിച്ച് അറിയില്ല. വടകര സീറ്റ് ആര്‍എംപിയ്ക്ക് നല്‍കുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.














