ഷാര്‍ജ: ഷാര്‍ജ അല്‍ താവൂനിലെ വേള്‍ഡ് എക്‌സ്‌പോ സെന്ററില്‍ കോവിഡ് കുത്തിവെപ്പിന് 50ലധികം സ്‌റ്റേഷനുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രതിരോധ കുത്തിവെപ്പിനുള്ള എല്ലാ സൗകര്യങ്ങളും ആരോഗ്യ മന്ത്രാലയം സജ്ജീകരിച്ചിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ ലഘൂകരിക്കാനും അവ സുഗമമാക്കാനും ചുമതലയുള്ളവര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ആരോഗ്യ സാമൂഹിക വികസന മന്ത്രാലയത്തിലെ ആരോഗ്യ പ്രോഗ്രാം വിഭാഗം മേധാവി ഹൈഫ ഹമദ് ഫാരിസ് പറഞ്ഞു.
തിരക്ക് കണക്കിലെടുത്ത് എമിറേറ്റില്‍ 27ഓളം കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആളുകള്‍ക്ക് സൗജന്യമായി കുത്തിവെപ്പ് ലഭിക്കുമെന്നും അവര്‍ അറിയിച്ചു. പ്രായമായവരെയും തൊഴിലാളികളെയും കണക്കിലെടുത്ത് എമിറേറ്റില്‍ മറ്റു 27ഓളം കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അതിലൂടെ ആളുകള്‍ക്ക് സൗജന്യമായി വാക്‌സിന്‍ ലഭിക്കും
മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി വീട് സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കും. മുഗൈദിര്‍, അല്‍ ദൈദിലെ അല്‍ ബസ്താന്‍, ഖോര്‍ഫക്കാനിലെ ഹയാവ, ഷാര്‍ജ സര്‍വകലാശാല, കല്‍ബ, പ്രാന്തപ്രദേശങ്ങളായ ദിബ്ബ അല്‍ ഹിസ്ന്‍, അല്‍ ബെയ്ത് മിത്വാഹിദ് ഹാള്‍ തുടങ്ങി 27 ഇടങ്ങളിലാണ് കുത്തിവെപ്പ് വിതരണം നടക്കുന്നതെന്ന് ഷാര്‍ജ മെഡിക്കല്‍ ഡിസ്ട്രിക്ട് ഡയറക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സറൂനി പറഞ്ഞു.
കുത്തിവെപ്പ് സുരക്ഷിതവും ഫലപ്രദവുമാണെന്നും പകര്‍ച്ചവ്യാധിയെ പ്രതിരോധിക്കാന്‍ നിലവില്‍ ലഭ്യമായ ഏറ്റവും ശക്തമായ പരിഹാരമാണിതെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ടാര്‍ഗെറ്റ് ഗ്രൂപ്പുകളുടെയും ആരോഗ്യവും കുടുംബവും സംരക്ഷിക്കുന്നതിനായി വാക്‌സിന്‍ എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു

















