ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനത്തില്‍ ഏഴുപേര്‍ മരിച്ചു. സുലേവസി ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. നൂറോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മജെന നഗരത്തിന് ആറു കിലോമീറ്റര്‍ വടക്കു കിഴക്കായി ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.
ഭൂകമ്പത്തെ തുടര്‍ന്ന് പരിഭ്രാന്തരായ ആയിരക്കണക്കിന് ആളുകള്‍ സുരക്ഷ തേടി വീടുകളില്‍ നിന്ന് ഇറങ്ങിയോടി. നിരവധി വീടുകള്‍ക്ക് നാശനഷ്ടമുണ്ടാവുകയും ചെയ്തു. ഏഴ് സെക്കന്‍ഡ് കടല്‍ പ്രക്ഷുബ്ദമായിരുന്നു. എന്നാല്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.