തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കോവിഡ് വാക്‌സിന്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം ഉണ്ടാകില്ലെന്ന് ധനമന്ത്രി ഡോ ടി.എം തോമസ് ഐസക്. വാക്‌സിന്‍ ചെലവ് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. കേന്ദ്രബജറ്റിന് മുന്‍പ് സംസ്ഥാനം ബജറ്റ് തയ്യാറാക്കുന്നതിനാല്‍ വകയിരുത്തലിന് പ്രതിസന്ധിയുണ്ട്.
നാല് വര്‍ഷം മുണ്ടുമുറുക്കി അഞ്ചാം വര്‍ഷം ബജറ്റില്‍ പഴ്‌സ് അയക്കുന്നു. വിവിധ ക്ഷേമ പെന്‍ഷന്‍ പരിധിയിലുള്ളവര്‍ക്ക് ബജറ്റില്‍ കൂടുതല്‍ സഹായം ഉണ്ടാകും. കാര്‍ഷിക സമര കാലത്ത് കര്‍ഷകര്‍ക്ക് പ്രത്യേക സഹായം ബജറ്റില്‍ ഉണ്ടാകുമെന്ന് ധനമന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് ഒരു നികുതി ഭാരമില്ലാത്ത ബജറ്റാണ് തയ്യാറാക്കിയത്. കോവിഡ് കാലത്തെ ബജറ്റില്‍ നികുതി ഇളവുകള്‍ പ്രഖ്യാപിക്കും. നികുതി നിര്‍ദേശങ്ങളൊന്നും ബജറ്റില്‍ ഇല്ലെന്ന് ധനമന്ത്രി പറഞ്ഞു.