ചെന്നൈ: തമിഴ് സൂപ്പര്‍ താരം രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പിന്‍വാങ്ങലിനെ തുടര്‍ന്ന് ആരാധകരുടെ നിരാഹാരസമരം. രജനീകാന്തിന്റെ ഔദ്യോഗിക ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്റെ വിലക്ക് മറികടന്നാണ് ആരാധകരുടെ നിരാഹാര സമരം. ‘വാ… വാ… തലൈവാ’, ‘മാട്രുവോം മാട്രുവോം എലാവട്രയും മാത്തുവോം’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കിയായിരുന്നു ആരാധകരുടെ സമരം. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഒപ്പം കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളുമടക്കം ലക്ഷങ്ങളാണ് രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം ആവശ്യപ്പെട്ട് ചെന്നൈ വള്ളുവര്‍ കോട്ടത്ത് സംഘടിച്ചത്.
Thalaivar is the only one who has such craze. #அரசியலுக்கு_வாங்க_ரஜினி
https://t.co/ZsgbDtrc10— Gowtham 34.92 (@Gowtham_ofl) January 10, 2021
പൗരാണിക കേന്ദ്രമായ വള്ളുവര്‍ കോട്ടത്തിന്റെ മതിലിന് ചുറ്റും ‘എന്റെ വോട്ട് രജനിക്ക് മാത്രം… ‘ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31ന് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിക്കുമെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് രാഷ്ട്രീയ പ്രവേശനത്തില്‍ നിന്ന് പിന്‍വാങ്ങുകയാണ് എന്ന് രജനീകാന്ത് അറിയിക്കുകയായിരുന്നു.
ഇതോടെ രജനിയുടെ ആരാധകര്‍ നിരാശരാകുകയായിരുന്നു.












