കെ.അരവിന്ദ്
സമീപഭാവിയില്‍ കിട്ടാനുള്ള പണത്തെ സെക്യൂരിറ്റിയായി ഉപയോഗിച്ച് അടിയന്തിര ആവശ്യങ്ങള്‍ക്കായി എടുക്കാവുന്നതാണ് ബ്രിഡ്‌ജ് ലോണ്‍. വായ്‌പയോ മറ്റ് തരത്തി ലുള്ള പണമോ കൈവശം ലഭിക്കുന്നതു വ രെ ഉപയോഗിക്കാവുന്ന വായ്‌പ എന്ന അര്‍ ത്ഥത്തിലാണ് ബ്രിഡ്‌ജ് ലോണ്‍ എന്ന് വിശേ ഷിപ്പിക്കുന്നത്.
ബ്രിഡ്‌ജ് ലോണ്‍ ഏതു തരത്തിലുള്ള സാ ഹചര്യത്തിലാണ് ഉപയോഗപ്രദമാകുക എന്ന് നോക്കാം. നിങ്ങള്‍ രണ്ടാമത്തെ ഭവനം വാങ്ങുന്നതിനായി എടുക്കുന്ന ഭവന വായ്‌പ കൈവശം ലഭിക്കാന്‍ അല്‍പ്പം കാലതാമസം എടുക്കുമെന്ന് കരുതുക. അതേ സമയം ബി ല്‍ഡര്‍ക്ക് ഉടന്‍ ഇനീഷ്യല്‍ പേമെന്റ് നല്‍കു കയും ചെയ്യേണ്ടതുണ്ട്. ഇത്തരം സാഹചര്യ ങ്ങളിലാണ് ബ്രിഡ്‌ജ് ലോണിന്റെ ഗുണം ലഭി ക്കുക. അനുവദിക്കപ്പെട്ട വായ്‌പ സെക്യൂരിറ്റി യായി പരിഗണിച്ചാണ് ബ്രിഡ്‌ജ് ലോണ്‍ നല്‍ കുന്നത്. പുതുതായി അനുവദിക്കപ്പെട്ട വായ്‌പ സംബന്ധിച്ച രേഖയാണ് സെക്യൂരിറ്റിയാ യി ഉപയോഗിക്കേണ്ടത്. വായ്‌പാ തുക കൈവ ശം ലഭിച്ചു കഴിഞ്ഞാല്‍ ബ്രിഡ്‌ജ് ലോണ്‍ ക്ലോസ് ചെയ്യാവുന്നതാണ്.
ഹ്രസ്വകാല ആവശ്യങ്ങള്‍ക്കായാണ് ബ്രി ഡ്‌ജ് ലോണ്‍ നല്‍കുന്നത് എന്നതിനാല്‍ സാ ധാരണ ഗതിയില്‍ മൂന്ന് മാസം മുതല്‍ ആറ് മാസം വരെയാകും വായ്‌പാ കാലയളവ്. 24 മാസത്തില്‍ കൂടുതല്‍ കാലയളവുള്ള ബ്രിഡ്‌ജ് ലോണുകള്‍ ബാങ്കുകള്‍ നല്‍കുന്നില്ല.
ഹ്രസ്വകാലത്തേക്ക് അടിയന്തിര ആവശ്യ ങ്ങള്‍ക്കായി നല്‍കുന്നതിനാല്‍ ബ്രിഡ്‌ജ് ലോണുകളുടെ പലിശനിരക്ക് താരതമ്യേന ഉയര്‍ന്നതായിരിക്കും. സെക്യൂരിറ്റിയുടെ സ്വഭാ വം അനുസരിച്ചായിരിക്കും പലിശനിരക്ക് നിര്‍ണയിക്കപ്പെടുന്നത്. അനുവദിക്കപ്പെട്ട വായ്‌പ സംബന്ധിച്ച രേഖയില്‍ വായ്‌പ കി ട്ടുന്നതിന് മുമ്പ് പാലിച്ചിരിക്കേണ്ട നിബന്ധ നകളെ കുറിച്ച് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ പലിശനിരക്ക് കുറയാന്‍ സാധ്യതയുണ്ട്. അ തേ സമയം വായ്‌പ ലഭിക്കുന്നതിന് മുമ്പായി ചില നിബന്ധനകള്‍ പാലിച്ചിരിക്കണമെന്ന് രേഖയില്‍ പറയുന്നുണ്ടെങ്കില്‍ ബ്രിഡ്‌ജ് ലോ ണിന്റെ പലിശനിരക്ക് ഉയരും.
ബ്രിഡ്‌ജ് ലോണ്‍ ഇഎംഐ ആയോ ഒന്നിച്ചോ തിരിച്ചടയ്‌ക്കാവുന്നതാണ്. ബ്രിഡ്‌ജ് ലോണുകള്‍ കാലയളവ് പൂര്‍ത്തിയാകുന്നതിന് മുമ്പ് തിരിച്ചടയ്‌ക്കുന്നതിന് പ്രത്യേകിച്ച് ചാര്‍ ജുകളൊന്നും ബാങ്കുകള്‍ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നില്ല. സാധാരണ ഉപഭോക്താക്കള്‍ക്കും കമ്പനി കള്‍ക്കും ബാങ്കുകള്‍ ബ്രിഡ്‌ജ് ലോണ്‍ അനു വദിക്കുന്നുണ്ട്. കമ്പനികള്‍ക്ക് അടിയന്തിര ആവശ്യങ്ങള്‍ക്ക് പണം ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ കിട്ടാനുള്ള പണം സെക്യൂ രിറ്റിയായി പരിഗണിച്ചാണ് ബ്രിഡ്‌ജ്‌ലോണ്‍ ലഭ്യമാക്കുന്നത്.
ബ്രിഡ്‌ജ് ലോണ്‍ ഉയര്‍ന്ന പലിശനിരക്ക് ഈടാക്കുന്നുവെന്നത് ഇത്തരം ഉല്‍പ്പന്നങ്ങളു ടെ ന്യൂനതയാണ്. പ്രതീക്ഷിക്കുന്ന തുകയോ വായ്‌പയോ കൈവശം വന്നില്ലെങ്കില്‍ കടക്കെ ണിയില്‍ അകപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണ്.
പലിശനിരക്ക് കുറച്ച് അടിയന്തിര ആവശ്യം നിറവേറ്റുന്നതിനുള്ള മറ്റൊരു മാര്‍ഗം ഓ വര്‍ഡ്രാഫ്‌റ്റ് ആണ്. കൈവശം വരുന്ന പണം ഓവര്‍ഡ്രാഫ്‌റ്റ് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്‌തുകൊണ്ട് വായ്‌പാ ഭാരം കുറച്ചുകൊ ണ്ടു വരാവുന്നതാണ്.




















