മമ്മൂട്ടിയെ നായകനാക്കി ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ ദ പ്രീസ്റ്റ് ‘ ലേക്ക് കുട്ടി ഡബ്ബിങ് ആര്‍ട്ടിസ്റ്റിനെ തിരയുന്നു. സിനിമയുടെ പുതിയ പോസ്റ്ററിനൊപ്പം കുട്ടി ഡബ്ബിംങ് ആര്‍ട്ടിസ്റ്റിന് വേണ്ടിയുളള ചെറു വീഡിയോയും പങ്കുവെച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മഞ്ജു വാര്യറാണ് വീഡിയോയുമായി എത്തിയിരിക്കുന്നത്. കൈതി, രാക്ഷസന്‍ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ബേബി മോണിക്കയ്ക്ക് വേണ്ടി ശബ്ദം നല്‍കാന്‍ ഒരു കുട്ടി ഡബ്ബിംങ് ആര്‍ട്ടിസ്റ്റിനെ തിരയുകയാണെന്ന് മഞ്ജു വാര്യര്‍ വിഡിയോയില്‍ പറയുന്നു.
8മുതല്‍ 13 വയസ്സ് വരെയുളള, മലയാളം നന്നായി സംസാരിക്കാനറിയാവുന്ന പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയ്‌ക്കൊപ്പം അയയ്‌ക്കേണ്ട സംഭാഷണവും വീഡിയോയിലുണ്ട്. ജനുവരി 12നകം അപേക്ഷ അയയ്ക്കണം. 2020 ജനുവരി ഒന്നിനായിരുന്നു പ്രീസ്റ്റ് ചിത്രീകരണം തുടങ്ങിയത്.
https://www.facebook.com/Mammootty/videos/vb.257135417773/245346487158084/?type=3&theater
ആന്റോ ജോസഫ് ഫിലിം കമ്പനിയും ആര്‍ ഡി ഇലുമിനേഷന്‍സുമാണ് നിര്‍മ്മാണം. നിഖില വിമലും,സാനിയ ഇയ്യപ്പനും, ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ കൈതി, രാക്ഷസന്‍ തുടങ്ങിയ ചിത്രത്തിലൂടെ തിളങ്ങിയ ബേബി മോണിക്ക നിര്‍ണായക റോളിലുണ്ട്. ജോഫിന്റെ കഥയ്ക്ക് ദീപു പ്രദീപും, ശ്യാം മേനോനുമാണ് തിരക്കഥ.