തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ.അയ്യപ്പന് കസ്റ്റംസ് വീണ്ടും നോട്ടീസ് അയച്ചു. അയ്യപ്പന്റെ വീട്ടിലേക്കാണ് ചോദ്യംചെയ്യലിനായി നോട്ടീസ് അയച്ചത്. നേരത്തെ ഓഫീസ് വിലാസത്തിലാണ് നോട്ടീസ് അയച്ചത്.
സെക്രട്ടറിയെ ചോദ്യം ചെയ്യാന്‍ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്നാണ് കസ്റ്റംസ് നിലപാട്. നിയമസഭാ സെക്രട്ടറിയുടെ കത്തിന് കസ്റ്റംസ് കമ്മീഷണര്‍ മറുപടി നല്‍കും. കത്ത് ഇന്ന് തന്നെ കൈമാറും. അറസ്റ്റ് ചെയ്യുകയാണെങ്കില്‍ മാത്രം അനുമതി മതിയെന്ന് കത്തില്‍ വിശദീകരിക്കും.