തിരുവനന്തപുരം: ഒരു അന്വേഷണത്തെയും നിയമസഭാ സെക്രട്ടറിയേറ്റ് തടസപ്പെടുത്തുന്നില്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയത് ചട്ടപ്രകാരമല്ലെന്നും ചട്ടപ്രകാരം ആയിരിക്കണമെന്ന് അറിയിക്കുക മാത്രമാണ് ചെയ്തതെന്നും സ്പീക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചട്ടം 165ന്റെ പരിരക്ഷ എംഎല്‍എമാര്‍ക്ക് മാത്രമല്ല സഭാ പരിധിയിലുള്ള എല്ലാവര്‍ക്കും ബാധകമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം നിയമസഭയുടെ 22-ാം സമ്മേളനം നാളെ ആരംഭിക്കും. സ്പീക്കറെ നീക്കണമെന്ന പ്രതിപക്ഷ നോട്ടീസിന്‍മേല്‍ യുക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിഷയം ചട്ടപ്രകാരമാണെന്നും ഈ വിഷയം ചര്‍ച്ചയ്ക്ക് എടുക്കാമെന്നും അദ്ദേഹം പ്രതികരിച്ചു.
താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. 40 വര്‍ഷമായി പൊതുരംഗത്തുള്ളയാളാണ് താന്‍. ഒരു രൂപയുടെ അഴിമതി നടത്തിയെന്ന് തെളിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കും. തനിക്ക് ഒരു ഭ.വുമില്ലെന്നും വിവാദങ്ങളില്‍ കൂടുതല്‍ പറയാനില്ലെന്നും സ്പീക്കര്‍ പ്രതികരിച്ചു.