ഡല്‍ഹി: സിനിമ തിയറ്ററുകളിലെ മുഴുവന്‍ സീറ്റിലും ആളുകളെ അനുവദിക്കാനുളള തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍. തീരുമാനം പിന്‍വലിക്കാന്‍ തമിഴ്‌നാടിനോട് കേന്ദ്ര ആഭ്യന്തര മന്ത്രാലയ നിര്‍ദേശിച്ചു. തിയറ്ററുകളില്‍ 50 ശതമാനം പ്രേഷകരെ മാത്രമേ അനുവദിക്കാവൂയെന്ന് കേന്ദ്രം നിര്‍ദേശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.
സിനിമ തിയറ്ററുകളിലും മള്‍ട്ടിപ്ലക്‌സുകളിലും മുഴുവന്‍ സീറ്റുകളിലും കാണികളെ അനുവദിച്ചു കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. കോവിഡ് കേസുകള്‍ കുറയുന്നത് കണക്കിലെടുത്തായിരുന്നു ഉത്തരവ്. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം മറികടന്നു കൊണ്ടായിരുന്നു തമിഴ്‌നാട് ചീഫ് സെക്രട്ടറി പുതിയ ഉത്തരവ് ഇറക്കിയിരുന്നത്. ഇതിനെതിരെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. നിരവധി സിനിമകളാണ് റിലീസിനായി തയ്യാറായിരിക്കുന്നത്.












