കോഴിക്കോട്: ആനക്കാംപൊയിലെ കിണറ്റില്‍ നിന്നും വനവകുപ്പ് രക്ഷപ്പെടുത്തിയ ആന ചരിഞ്ഞു. കഴിഞ്ഞ ദിവസം 14 മണിക്കൂര്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിന് ഒടുവിലായിരുന്നു ആനക്കാംപൊയിയിലെ പൊട്ടക്കിണറ്റില്‍ വീണ ആനയെ രക്ഷപ്പെടുത്തിയത്. ആനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് അയച്ചിരുന്നെങ്കിലും അവശത കാരണം ആനക്ക് മടങ്ങാനായിരുന്നില്ല. രാവിലെ പരിശോധനയ്ക്ക് എത്തിയ വനപാലകരാണ് ആനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
Also read: ദുബായ് ആസ്ഥാനമാക്കി ഓഹരി വ്യാപാരത്തട്ടിപ്പ്: മലയാളിയിൽ നിന്നും കവർന്നത് അരകോടിയിലധികം രൂപ
കിണറ്റില്‍ വീണപ്പോള്‍ ഉണ്ടായ ഗുരുതര പരിക്കാണ് മരണകാരണമെന്ന് വനപാലകര്‍ അറിയിച്ചു. വെറ്റിനറി സര്‍ജ്ജന്റെ നേതൃത്വത്തിലുളള സംഘം രാത്രിയിലും ചികിത്സ നല്‍കിയെങ്കിലും ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതി ഉണ്ടായിരുന്നില്ല. താഴേക്കുളള വീഴ്ചയില്‍ കാലിന് സാരമായ പരിക്കേറ്റിരുന്നു.