വാഷിങ്ടണ്‍: ജോലിക്കുള്ള വിസാ നിയന്ത്രണങ്ങളുടെ കാലാവധി നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. കോവിഡ് വ്യാപനം കണക്കിലെടുത്താണ് മാര്‍ച്ച് വരെ നിയന്ത്രണങ്ങള്‍ നീട്ടിയത്. നിയന്ത്രണം ഏര്‍പ്പെടുത്തിയ വിസയില്‍ അമേരിക്കയില്‍ ജോലിക്കെത്താന്‍ ശ്രമിക്കുന്നവരെയാണ് ഈ നടപടി ഗൗരവമായി ബാധിക്കുക.
കോവിഡ് വലിയ പ്രത്യാഘാതങ്ങളാണ് അമേരിക്കയുടെ തൊഴില്‍ മേഖലയില്‍ സൃഷ്ടിച്ചതെന്നും അമേരിക്കന്‍ പൗരന്മാരുടെ ആരോഗ്യമാണ് ഏറ്റവും ദേശീയ പ്രാധാന്യമുള്ള വിഷയമെന്നും നിയന്ത്രണങ്ങള്‍ നീട്ടുകയാണെന്ന് അറിയിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. തൊഴിലില്ലായ്മ, ബിസിനസ് രംഗത്തെ കോവിഡ് നിയന്ത്രണങ്ങള്‍ തുടങ്ങിയവയെ കുറിച്ചും ട്രംപ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.












