തിരുവനന്തപുരം: ആസിയാന്‍, ഗാട്ട് കരാറുകള്‍ക്കെതിരെ സമരം നടന്നപ്പോള്‍ അതിനെ പുച്ഛിച്ചവരാണ് കോണ്‍ഗ്രസുകാരെന്ന് നിയമസഭയില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. റബ്ബര്‍ അടക്കമുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ വില കുത്തനെ ഇടിഞ്ഞു താഴ്ന്നപ്പോഴാണ് ആ കരാറുകളുടെ ദോഷം നേരില്‍ ബോധ്യപ്പെട്ടത്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നയം കര്‍ഷകരുടെ കാര്‍ഷിക മേഖലയുടേയും നട്ടെല്ലൊടിക്കും. ഗവര്‍ണര്‍ കേന്ദ്രത്തിന്റെ ശമ്പളക്കാരനല്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
സര്‍ക്കാരിനെതിരെ ചില മാധ്യമങ്ങളും ഉന്നയിച്ച നുണകള്‍ ജനങ്ങള്‍ തളളിക്കളഞ്ഞു എന്നതാണ് തെരഞ്ഞെടുപ്പ് ഫലമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.