വര്‍ക്കല: അമ്മയെ മകന്‍ മര്‍ദിച്ച സംഭവത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധാ കേസെടുത്തു. വര്‍ക്കല ഇടവ തുഷാരമുക്ക് സ്വദേശി റസാഖിനെതിരെയാണ് കേസെടുത്തത്. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ്പിക്ക് നിര്‍ദേശം നല്‍കി.
ഒളിവിലുള്ള പ്രതിയെ എത്രയും വേഗം പിടികൂടണമെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ ആവശ്യപ്പെട്ടു.
ഭരണഘടനാ പ്രകാരം ഉറപ്പാക്കിയിട്ടുള്ളതും അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും സംരക്ഷണത്തിനും ക്ഷേമത്തിനും വേണ്ടിയുള്ള ആക്ടിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും എം.സി.ജോസഫൈന്‍ പറഞ്ഞു.
Also read: ദേവസ്വം ബോര്‍ഡുകള്‍ക്ക് 150 കോടി രൂപ അനുവദിച്ചത് ചരിത്രത്തിലാദ്യം: കടകംപള്ളി സുരേന്ദ്രന്‍


















