വാഷിംഗ്ടണ്‍: അമേരിക്കയുടെ നിയക്ത വൈസ് പ്രസിഡന്റ് കമല ഹാരിസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആഫ്രിക്കന്‍ അമേരിക്കന്‍ വിഭാഗക്കാര്‍ ഏറെ താമസിക്കുന്ന വാഷിംങ്ടണ്‍ ഡിസിയിലെ യുണെറ്റഡ് മെഡിക്കല്‍ സെന്ററില്‍ വച്ചാണ് കമല വാക്‌സിന്‍ എടുത്തത്.
ജനങ്ങളില്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതിന്റെ അവബോധം വളര്‍ത്താന്‍ വേണ്ടി നിയുക്ത വൈസ് പ്രസിഡന്റ് വാക്‌സിന്‍ എടുക്കുന്നത് ലൈവായി പ്രക്ഷേപണം ചെയ്തു. പ്രധാനമായും ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിനിടയില്‍ വാക്‌സിന്‍ അവബോധം ആവശ്യമാണ് എന്ന് ആരോഗ്യ വിദഗ്ധര്‍ പറഞ്ഞു.
ജനുവരി 20നാണ് കമല അമേരിക്കയുടെ ആദ്യത്തെ ബ്ലാക്ക് ഇന്ത്യന്‍ അമേരിക്കന്‍ വൈസ് പ്രസിഡന്റായി സ്ഥാനമേല്‍ക്കുക. ഈ സ്ഥാനത്ത് എത്തുന്ന ആദ്യത്തെ വനിതയും കമലയാണ്. കമലയുടെ ഭര്‍ത്താവ് ഡഗ് എമ്‌ഹോഫും വാക്‌സിന്‍ എടുത്തിട്ടുണ്ട്.