ദുബായ്: പുതിയ മെട്രോ ലിങ്ക് ബസ് സര്‍വീസുകള്‍ ജനുവരി 1 മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു. ദുബായ് മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്നതിനും, ജനങ്ങള്‍ക്ക് കൂടുതല്‍ സുഗമമായി ഈ റൂട്ടിലെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് പുതിയ സര്‍വീസ്.
പുതിയ മെട്രോ ലിങ്ക് ബസ് സര്‍വീസുകള്‍
* റൂട്ട് എ45 അല്‍ ഫുര്‍ജന്‍ മെട്രോ സ്റ്റേഷനില്‍ നിന്ന് ഡിസ്‌കവറി ഗാര്‍ഡന്‍ വരെ. തിരക്കേറിയ സമയങ്ങളില്‍ ഓരോ 20 മിനിറ്റ് ഇടവേളകളിലും ഈ സര്‍വീസ് നടത്തുന്നതാണ്.
* റൂട്ട് എ56 ദുബായ് ഇന്റര്‍നെറ്റ് സിറ്റി സ്റ്റേഷനില്‍ നിന്ന് അല്‍ ഖൈല്‍ മെട്രോ സ്റ്റേഷനിലേക്ക്. തിരക്കേറിയ സമയങ്ങളില്‍ ഓരോ 15 മിനിറ്റ് ഇടവേളകളിലും ഈ സര്‍വീസ് നടത്തുന്നതാണ്.
ഈ മെട്രോ ലിങ്ക് ബസ് സര്‍വീസുകള്‍ ആരംഭിക്കുന്നതിലൂടെ പൊതു ഗതാഗത സേവനങ്ങള്‍ കൂടുതല്‍ എളുപ്പത്തില്‍ ദുബായിലെ ജനങ്ങളിലേക്കെത്തിക്കാന്‍ ആര്‍ടിഎ ലക്ഷ്യമിടുന്നു. അതേ സമയം, റൂട്ട് 85(ദുബായ് ഇന്റര്‍നെറ്റ് സിറ്റി മെട്രോ സ്റ്റേഷന്‍ മുതല്‍ ഡിസ്‌കവറി ഗാര്‍ഡന്‍സ് വരെ), റൂട്ട് എ42 (ഇബ്ന്‍ ബത്തൂത്ത മെട്രോ സ്റ്റേഷന്‍ മുതല്‍ ഡിസ്‌കവറി ഗാര്‍ഡന്‍സ് വരെ) എന്നീ ബസ് റൂട്ടുകള്‍ ജനുവരി 1 മുതല്‍ നിര്‍ത്തലാക്കുമെന്നും ആര്‍ടിഎ അറിയിച്ചു