ലഡാക്കിലെ സോ കര്‍ മേഖലയെ 42-ാമത്തെ റാംസര്‍ പ്രദേശമായി ഇന്ത്യ കൂട്ടിച്ചേര്‍ത്തു. പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ശ്രീ പ്രകാശ് ജാവദേക്കറാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. രണ്ട് പ്രധാന ജലാശയങ്ങളടങ്ങിയ ഉയര്‍ന്ന മേഖലയിലുള്ള തണ്ണീര്‍ത്തട പ്രദേശമാണ് സോ കര്‍ ബേസിന്‍. ബേര്‍ഡ് ലൈഫ് ഇന്റര്‍നാഷണലിന്റെ കണക്കനുസരിച്ച് എ-1 കാറ്റഗറിയില്‍ വരുന്ന സുപ്രധാന ബേര്‍ഡ് ഏരിയ (ഐബിഎ) ആണ് സോ കര്‍ ബേസിന്‍.
ആഗോള ജൈവ വൈവിധ്യത്തിന്റെ സംരക്ഷണത്തിനും അവയുടെ ആവാസവ്യവസ്ഥയുടെ ഘടകങ്ങള്‍, പ്രക്രിയകള്‍, നേട്ടങ്ങള്‍ എന്നിവ പരിപാലിക്കുന്നതിലൂടെ മനുഷ്യജീവിതം നിലനിര്‍ത്തുന്നതിനും പ്രധാന തണ്ണീര്‍ത്തടങ്ങളുടെ അന്താരാഷ്ട്ര ശൃംഖല വികസിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുക എന്നതാണ് റാംസര്‍ പട്ടികയുടെ ലക്ഷ്യം. ഈ പ്രദേശത്തിന്റെ വിവേക പൂര്‍ണമായ ഉപയോഗം ഉറപ്പാക്കാന്‍ പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം, ലഡാക്ക് തണ്ണീര്‍ത്തട അതോറിറ്റിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.