തിരുവനന്തപുരം:കാര്‍ഷിക നിയമത്തിനെതിരെ പ്രമേയം പാസാക്കാനുള്ള നാളത്തെ പ്രത്യേക നിയമസഭ സമ്മേളനത്തിന് ഗവര്‍ണര്‍ അനുമതി നിഷേധിച്ചു. നാളെ പ്രത്യേക നിയമസഭാ സമ്മേളനം ചേരാനുള്ള അപേക്ഷയടങ്ങിയ ഫയല്‍ ഗവര്‍ണര്‍ മടക്കി അയച്ചു. സഭാ സമ്മേളനത്തിന് അനുമതി നിഷേധിക്കുന്നത് കേരള നിയമസഭാ ചരിത്രത്തില്‍ ആദ്യമാണ്.
സമ്മേളനം വിളിക്കുന്നതില്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണം ഗവര്‍ണര്‍ തള്ളി. കേന്ദ്രവിരുദ്ധ നടപടിയല്ലേ എന്ന് ഗവര്‍ണര്‍ ചോദിച്ചിരുന്നു.
സഭാ സമ്മേളനം വിളിക്കാനുള്ള മന്ത്രിസഭാ തീരുമാനത്തിന് അനുമതി നല്‍കാത്തത് ഗൗരവതരമാണെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടര്‍നടപടിയെന്നും മന്ത്രി അറിയിച്ചു.











