ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് കണ്ടെത്തിയ സാഹചര്യത്തില്‍ യുകെയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കാനഡ വിലക്ക് ഏര്‍പ്പെടുത്തി. വാണിജ്യ, യാത്രാ വിമാനങ്ങള്‍ക്ക് 72 മണിക്കൂര്‍ താല്‍കാലിക വിലക്കാണ് ഏര്‍പ്പെടുത്തിയത്. ഇന്ന് അര്‍ധരാത്രി മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും.
കനേഡിയന്‍ പബ്ലിക് ഹെല്‍ത്ത് ഏജന്‍സിയുടെ ശിപാര്‍ശ പ്രകാരം മുന്‍കരുതലിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി ജസ്റ്റില്‍ ട്രൂഡോ അറിയിച്ചു. യുകെയില്‍ നിന്ന് ഞായറാഴ്ച എത്തിയ വിമാന യാത്രക്കാര്‍ക്ക് പരിശോധന, ക്വാറന്റീന്‍ അടക്കമുള്ള സൗകര്യങ്ങള്‍ അധികൃതര്‍ ഒരുക്കിയിരുന്നു.
നേരത്തെ, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം എന്നീ രാജ്യങ്ങള്‍ യുകെയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിരോധിച്ചിരുന്നു. ഫ്രാന്‍സും ഇറ്റലിയും ജര്‍മ്മനിയും സമാനമായ നടപടികള്‍ സ്വീകരിക്കാന്‍ ഒരുങ്ങുന്നതായും സൂചനയുണ്ട്?.
അതേസമയം, സൗദി അറേബ്യയയും അന്താരാഷ്ട്ര യാത്രകള്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കര, വ്യോമ, ജല ഗതാഗത്തിന് പൂര്‍ണമായും വിലക്ക് ഏര്‍പ്പെടുത്തി.