കൊച്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെരായ കുറ്റപത്രം എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഈ മാസം 24ന് സമര്‍പ്പിക്കും. ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാകുന്നതിന് മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് ഇ.ഡിയുടെ നീക്കം. ഇതോടെ സ്വാഭാവിക ജാമ്യത്തിന് ശിവശങ്കറിന് അര്‍ഹത ഉണ്ടാകില്ല.