ഡല്‍ഹി: ഈ മാസം 22ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കര്‍ഷകരെ അഭിസംബോധന ചെയ്യും. ഏത് വിഷയത്തിലും ചര്‍ച്ചയ്ക്ക് തയാറാണ്. താങ്ങുവിലയും കാര്‍ഷികചന്തകളും ഇല്ലാതാകുമെന്ന പ്രചരണം പച്ചക്കള്ളമാണ്. കാര്‍ഷിക നിയമങ്ങളെ അവിശ്വസിക്കേണ്ട കാര്യമില്ല. അവയില്‍ കള്ളമില്ലെന്നും മോദി പറഞ്ഞു.
മധ്യപ്രദേശിലെ 20 ലക്ഷത്തോളം കര്‍ഷകര്‍ക്ക് 1,600 കോടി രൂപ നേരിട്ട് നല്‍കി. 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിക്കേണ്ട സൗകര്യങ്ങളാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതിപക്ഷ കക്ഷികള്‍ കര്‍ഷകരെ ഭയപ്പെടുത്തി സമരത്തിനിറക്കുകയാണ്. നിയമം നടപ്പായി ആറ് മാസം കഴിഞ്ഞ് സമരം ചെയ്യുന്നതിന് പിന്നില്‍ രാഷ്ട്രീയം ഉണ്ട്. നിയമത്തിലെ ഏത് വ്യവസ്ഥയിലാണ് എതിര്‍പ്പ് എന്ന് പ്രതിപക്ഷം പറയുന്നില്ല. നിയമങ്ങള്‍ നടപ്പാക്കിയതിന്റെ ക്രെഡിറ്റ് നഷ്ടപ്പെടുന്നതിലാണ് പ്രതിപക്ഷത്തിന് പ്രശ്‌നമെന്ന് പ്രധാനമന്ത്രി പറഞ്ഞു.