ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവാദ കാര്‍ഷിക നിയമത്തിനെതരെയുളള കര്‍ഷക സമരത്തിന് പിന്നില്‍ തുക്‌ഡെ തുക്‌ഡെ സംഘങ്ങളാണെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇത്തരം സംഘങ്ങള്‍ കര്‍ഷക സമരത്തെ മുതലലെടുക്കാന്‍ ശ്രമിക്കുകയാണെന്നും അത്തരക്കാരെ കര്‍ശനമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറില്‍ പുതിയ നിയമങ്ങളെ പിന്തുണക്കുന്ന കര്‍ഷകരുടേതെന്ന പേരില്‍ ബിജെപി സംഘടിപ്പിച്ച കിസാന്‍ ചൗപാല്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന്റെയും ദേശത്തിന്റെയും പുരോഗതിക്ക് വിഘാതം സൃഷ്ടിക്കണമെന്ന പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരാണ് സമരത്തിന് പിന്നിലെന്ന വാദവുമായാണ് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരിക്കുന്നത്.
”കര്‍ഷക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരെ നരേന്ദ്ര മോദി സര്‍ക്കാര്‍ ബഹുമാനിക്കുന്നു. നിയമം പിന്‍വലിക്കാതെ സമരപരിപാടികള്‍ അവസാനിപ്പിക്കില്ലെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ കര്‍ഷക സമരങ്ങളെ മുതലെടുക്കാന്‍ ശ്രമിക്കുന്ന തുക്‌ഡെ തുക്‌ഡെ സംഘങ്ങള്‍ക്കെതിരെ കര്‍ഷന നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു”- രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
കര്‍ഷകരോട് കമ്മ്യൂണിസ്റ്റുകാരുടെ കെണിയില്‍ വീഴരുതെന്ന് ത്രിപുര മുഖ്യന്ത്രി ബിപ്ലബ് കുമാര്‍ ദേബും പറഞ്ഞിരുന്നു. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശങ്ങളുമായി നിരവധി കേന്ദ്ര മന്ത്രിമാരും ബിജെപി നേതാക്കളും ഇതിനോടകം തന്നെ രംഗത്തെത്തിയിരുന്നു.











