പ്രമുഖ കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുന്‍ ഡയറക്ടറുമായ ആര്‍.ഹേലിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
മലയാളത്തില്‍ ഫാം ജേണലിസത്തിന് തുടക്കമിട്ടത് അദ്ദേഹമായിരുന്നു. ആകാശവാണിയിലെ വയലും വീടും, ദൂരദര്‍ശനിലെ നാട്ടിന്‍പുറം എന്നീ പരിപാടികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഹേലി കാര്‍ഷിക സംബന്ധിയായ നിരവധി ലേഖനങ്ങള്‍ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതി ശ്രദ്ധേയനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.