പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ഏജന്റ്മാര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന വോട്ടര്‍മാര്‍ക്ക് ബൂത്തില്‍ ശരീര ഊഷ്മാവ് അളക്കുന്നതുള്‍പ്പെടെയുള്ള പരിശോധനകള്‍ നടത്തുന്നതിന് നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
പോളിംഗ് ബൂത്തില്‍ വോട്ടര്‍മാര്‍ മാസ്‌ക്കും സാനിറ്റൈസറും ഉപയോഗിക്കുന്നുണ്ടെന്നും സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.