റിയാദ്: ഫൈസര്‍ കമ്പനിയുടെ കോവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ സൗദി അറേബ്യ അനുമതി നല്‍കി. ബ്രിട്ടനും ബഹ്‌റൈനും കാനഡയും അനുമതി നല്‍കിയതിന് പിന്നാലെയാണ് നടപടി. നവംബര്‍ 24 നാണ് കമ്പനി വാക്‌സിന്‍ വിതരണവുമായി സംബന്ധിച്ച അപേക്ഷ സൗദി ആരോഗ്യ വകുപ്പ് അധികൃതര്‍ക്ക് സമര്‍പ്പിച്ചത്. സ്വദേശികളും വിദേശികളും അടക്കം സൗദിയില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍അബ്ദുള്‍ അലി നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ആദ്യഘട്ടത്തില്‍ വാക്‌സിന്‍ വിതരണത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.












