തിരുവനന്തപുരം: നിയമസഭാഹാള്‍ നവീകരണത്തില്‍ അഴിമതിയെന്ന ചെന്നിത്തലയുടെ പരാമര്‍ശം വസ്തുതാവിരുദ്ധമെന്ന് സ്പീക്കര്‍. ഭരണഘടനാസ്ഥാപനങ്ങളെ വിമര്‍ശിക്കാം, ഊഹാപോഹങ്ങള്‍ വെച്ചുള്ള പരാമര്‍ശം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഉന്നയിക്കുന്നതിനു പിന്നിൽ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. കെട്ടിച്ചമച്ച ആരോപണങ്ങൾക്ക് ആയുസുണ്ടാവില്ലെന്ന് രേഖകൾ ഉദ്ധരിച്ച് സ്പീക്കർ പറഞ്ഞു.
“ശങ്കരനാരാണയൻ തമ്പി ഹാൾ പുതുക്കിപ്പണിതത് ലോകകേരള സഭയുടെ അന്തസ് ഉറപ്പാക്കാനാണ്. ഇതിനെ പ്രതിപക്ഷ അംഗങ്ങളും പ്രശംസിച്ചിരുന്നു. 9 കോടി 17 ലക്ഷത്തിന് പണി പൂർത്തിയാക്കി. 16.50 കോടിക്കായിരുന്നു ഭരണാനുമതി.”-സ്പീക്കര്‍ പറഞ്ഞു.
സഭാ ടിവി മാതൃകാപരമാണ്. ധൂർത്തല്ല ലക്ഷ്യം. സഭ ടിവിയിൽ ആർക്കും സ്ഥിരം നിയമനമില്ലെന്നും സ്പീക്കര്‍ പറഞ്ഞു.
ഇതിനിടെ, സ്പീക്കറുടെ വിദേശയാത്രകള്‍ സംബന്ധിച്ച് വിവരാവകാശ രേഖ പുറത്തുവന്നു. 2019 ജനുവരി മുതല്‍ 2020 ജൂണ്‍ വരെ സ്പീക്കര്‍ നടത്തിയത് ഒമ്പത് വിദേശയാത്രകള്‍ എന്ന് വിവരാവകാശ രേഖകളില്‍ പറയുന്നു. ഔദ്യോഗിക ആവശ്യത്തിനായി മൂന്ന് തവണയും സ്വകാര്യ പരിപാടികള്‍ക്കായി 4 തവണയും കുടുംബപരമായ ആവശ്യത്തിന് രണ്ട് തവണയും യാത്ര ചെയ്തിട്ടുണ്ട്. യുഎഇ, സൗദി അറേബ്യ, ബഹ്‌റൈന്‍, കുവൈറ്റ്, ഉഗാണ്ട എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. യാത്രാ ചെലവിനായി 5,10,859 രൂപ ക്ലെയിം ചെയ്തു.