മോസ്‌കോ: റഷ്യയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ (സ്പുട്‌നിക് 5) കുത്തിവെയ്പ് ആരംഭിച്ചു തുടങ്ങി. മോസ്‌കോയിലെ ക്ലിനിക്കുകളിലൂടെയാണ് വിതരണം ആരംഭിച്ചത്. ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് കുത്തിവെയ്പ് നല്‍കി തുടങ്ങിയത്. സാമൂഹിക പ്രവര്‍ത്തകര്‍, ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി മോസ്‌കോ നഗരത്തിലെ 13 ദശലക്ഷം പേര്‍ക്കായിരിക്കും വാക്‌സിന്‍ ആദ്യം വിതരണം ചെയ്യുകയെന്ന് മോസ്‌കോ മേയര്‍ അറിയിച്ചു.
രണ്ട് ദിവസം മുന്‍പ് അടുത്തയാഴ്ചയോടെ വാക്‌സിന്‍ വിതരണത്തിന് തുടക്കം കുറിക്കാന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്പുട്നിക് 5 വാക്സിന്റെ 20 ലക്ഷം ഡോസുകള്‍ റഷ്യ ഇതിനോടകം നിര്‍മ്മിച്ചു കഴിഞ്ഞു. ലോകത്തെ ആദ്യത്തെ കോവിഡ് വാക്‌സിനായ സ്പുട്‌നിക്5 95ശതമാനം ഫലപ്രദമാണെന്നും പ്രാശ്വഫലങ്ങളൊന്നും ഇല്ലെന്നാണ് റഷ്യയുടെ അവകാശവാദം.











