ഡല്‍ഹി: കര്‍ഷക സംഘടനകള്‍ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തു. ദേശവ്യാപകമായി പ്രധാനമന്ത്രിയുടെ കോലം കത്തിക്കും. ഡല്‍ഹിയിലെ എല്ലാ അതിര്‍ത്തികളും അടച്ച് സമരം ചെയ്യുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയമായിരുന്നു.
മുപ്പത്തിയഞ്ചോളം നേതാക്കളാണ് ചര്‍ച്ചയ്ക്കായി എത്തിയത്. ചര്‍ച്ചയ്ക്കിടെ കേന്ദ്ര സര്‍ക്കാരിന്റെ ഭക്ഷണം കഴിക്കാനുള്ള ക്ഷണവും കര്‍ഷകര്‍ നിരസിച്ചു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ ഒരു ഒത്തുതീര്‍പ്പിനില്ലെന്ന് കര്‍ഷകര്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതായി ഉച്ചയൂണിന് ഉള്ള ക്ഷണം നിരസിച്ച നിലപാടും. തങ്ങള്‍ക്ക് ഉള്ള ഭക്ഷണം കൊണ്ടുവന്നിട്ടുണ്ടെന്ന് കര്‍ഷകര്‍ അറിയിച്ചു. വിഗ്യാന്‍ഭവനിലേക്ക് ആംബുലന്‍സിലാണ് കര്‍ഷകര്‍ക്ക് ഭക്ഷണം എത്തിച്ചത്. ആദ്യത്തെ ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ ചായക്കുള്ള ക്ഷണവും ഇവര്‍ നിരസിച്ചിരുന്നു.












