തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ട് സഭയില്‍ വെയ്ക്കും മുന്‍പ് ചോര്‍ന്നെന്ന പരാതിയില്‍ തന്റെ വിശദീകരണം എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടത് സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. പ്രതിപക്ഷ നേതാവ് പറയുന്ന പോലെ ശിക്ഷ വിധിക്കാനുള്ള കോടതിയല്ല എത്തിക്‌സ് കമ്മിറ്റി. സി.എ.ജി റിപ്പോര്‍ട്ടിലെ നിഗമനങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള അവസരം ലഭിക്കും. അസാധാരണത്തില്‍ സാധാരണമാക്കിയിട്ടുള്ള സാഹചര്യമാണ് സി.എ.ജി റിപ്പോര്‍ട്ട് സൃഷ്ടിച്ചത്. എ.ജിയുടെ നടപടികള്‍ ചട്ടപ്രകാരമല്ല. എത്തിക്‌സ് കമ്മിറ്റിയില്‍ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു.
എത്തിക്‌സ് കമ്മിറ്റി തീരുമാനിക്കട്ടെ, കമ്മിറ്റിക്ക് മുന്നില്‍ ഹാജരായി എല്ലാ കാര്യങ്ങളും വിശദീകരിക്കുമെന്നും തോസ് ഐസക് പറഞ്ഞു. കേന്ദ്ര ഏജന്‍സികള്‍ കേരളത്തിന്റെ വികസനം അട്ടിമറിക്കുന്നവെന്നും അദ്ദേഹം ആരോപിച്ചു.