തിരുവനന്തപുരം: കിഫ്ബി വിവാദത്തില്‍ ധനമന്ത്രി തോമസ് ഐസക് നല്‍കിയ വിശദീകരണം സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു. വി.ഡി സതീശന്റെ അവകാശ ലംഘന നോട്ടീസിലാണ് നടപടി. നേരത്തെ ധനമന്ത്രി സ്പീക്കര്‍ക്ക് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍, പ്രതിപക്ഷ ആരോപണങ്ങളില്‍ കഴമ്പുണ്ടെന്നാണ് സ്പീക്കറുടെ വിലയിരുത്തല്‍.
സഭയില്‍വയ്ക്കും മുന്‍പ് സി.എ.ജി റിപ്പോര്‍ട്ട് ചോര്‍ന്നെന്നായിരുന്നു ഐസക്കിന്റെ ആരോപണം. ഈ വിഷയത്തില്‍ എത്തിക്‌സ് കമ്മിറ്റി വിശദീകരണം തേടും. മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിടുന്നത് സഭാ ചരിത്രത്തില്‍ ആദ്യമാണ്.