കൊച്ചി: ആശുപത്രി സേവനങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന വൺ ആസ്റ്റർ ആപ്പ് കൊച്ചിയിലെ ആസ്റ്റർ മെഡ്‌സിറ്റി അവതരിപ്പിച്ചു. ഡോക്ടറുടെ അപ്പോയിന്റ്‌മെന്റ് എടുക്കാനും ഓൺലൈൻ പേയ്‌മെന്റ്ും സെൽഫ് ചെക്ക് നടത്താനും മെഡിക്കൽ ചരിത്രം അറിയാനും ഡൗൺലഓഡ് ചെയ്യാനുമുൾപ്പെടെ വിവിധ സേവനങ്ങൾ ആപ്പ് ലഭ്യമാക്കും. ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും വൺ ആസ്റ്റർ ആപ്പ് ഡൗൺലോഡ് ചെയ്യാമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
രോഗികൾക്കും അവരുടെ കുടുംബാഗങ്ങൾക്കും മികച്ച സൗകര്യങ്ങളോടെ ആശുപത്രി അനുഭവം സാധ്യമാക്കാനാണ് ആപ്പ് വികസിപ്പിച്ചതെന്ന് ആസ്റ്റർ ഹോസ്പിറ്റൽസ് ഇന്ത്യ സി.ഇ.ഒ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ഗ്രൂപ്പിന് കീഴിലെ എല്ലാ ആശുപത്രികളിലും താമസിയാതെ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആപ്പ് രോഗികൾക്ക് ഏറെ സൗകര്യപ്രദമാണെന്ന് ആസ്റ്റർ മെഡ്‌സിറ്റി സി.ഇ.ഒ കമാൻഡർ ജെൽസൺ കവലക്കാട്ട് പറഞ്ഞു. ഡോക്ടറുടെ സേവനവും മെഡിക്കൽ രേഖകളും വേഗത്തിൽ ലഭ്യമാക്കുന്നതിലൂടെ രോഗികൾക്ക് ആശ്വാസമേകും. ഒപ്പം കാത്തിരിപ്പിന്റെ മുഷിപ്പ് ഒഴിവാകുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.












