ഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ എന്‍ഡിഎ മുന്നണി വിടുമെന്ന മുന്നറിയിപ്പുമായി ലോക് താന്ത്രിക് പാര്‍ട്ടി അധ്യക്ഷനും രാജസ്ഥാനില്‍ നിന്നുള്ള എം.പിയുമായ ഹനുമാന്‍ ബെനിവാള്‍. കര്‍ഷകരുടെ പ്രതിഷേധത്തിന് ഇടയാക്കിയ പുതിയ മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കണമെന്ന് ട്വിറ്ററിലൂടെ ബെനിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് ആവശ്യപ്പെട്ടു. കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ എത്രയും വേഗം ചര്‍ച്ച നടത്തണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.
അമിത് ഷാ, രാജ്യവ്യാപകമായി കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഈ പശ്ചാത്തലത്തില്‍ കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകളും എത്രയും പെട്ടെന്ന് തന്നെ പിന്‍വലിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ എത്രയും പെട്ടെന്ന് നടപ്പാക്കണം. അധികം വൈകാതെ തന്നെ കര്‍ഷകരുമായി ചര്‍ച്ച നടത്തുകയും വേണം’, ബെനിവാള്‍ ട്വിറ്ററില്‍ കുറിച്ചു.
श्री @AmitShah जी,देश मे चल रहे किसान आंदोलन की भावना को देखते हुए हाल ही में कृषि से सम्बंधित लाये गए 3 बिलों को तत्काल वापिस लिया जाए व स्वामीनाथन आयोग की सम्पूर्ण सिफारिशों को लागू करें व किसानों को दिल्ली में त्वरित वार्ता के लिए उनकी मंशा के अनुरूप उचित स्थान दिया जाए !
— HANUMAN BENIWAL (@hanumanbeniwal) November 30, 2020