മസ്കറ്റ്: ഒമാന്‍ വീണ്ടും പുതിയ തൊഴില്‍ വിസകള്‍ അനുവദിക്കാന്‍ ആരംഭിച്ചു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി പുതിയ വിസകള്‍ അനുവദിക്കുന്നത് നിര്‍ത്തി വെച്ചിരിക്കുകയായിരുന്നു. രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ തൊഴില്‍ മേഖല വീണ്ടും സജീവമായിരിക്കുകയാണ്. ബന്ധപ്പെട്ട രേഖകള്‍ സഹിതമുളള അപേക്ഷ നേരത്തെ പോലെ തന്നെ ഓണ്‍ലൈനായോ സനദ് സെന്ററുകള്‍ മുഖേനയോ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകളില്‍ പതിവ് രൂതിയില്‍ തന്നെ തീരുമാനമെടുത്ത് വിസ അനുവദിക്കും.
എട്ട് മാസങ്ങള്‍ക്ക് ശേഷമാണ് വീണ്ടും വിസ അനുവദിക്കുന്നത്. നവംബര്‍ ആദ്യം മുതസ്#21 ദിവസത്തെ എക്‌സ്പ്രസ് വിസയും ഫാമിലി വിസിറ്റിങ് വിസയും നല്‍കി തുടങ്ങിയിരുന്നു. കോവിഡ് വ്യാപനത്തെ തുടര്‍ന്നുളള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഓറോ സേവനങ്ങളും ഘട്ടം ഘട്ടമായി പുന: സ്ഥാപിച്ചു വരികയായിരുന്നു.











