പോലീസ് നിയമഭേദഗതിയില്‍ സര്‍ക്കാരിന് ജാഗ്രതക്കുറവുണ്ടായെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവന്‍. വിമര്‍ശനം വന്നപ്പോള്‍ തിരുത്തുകയാണ് ചെയ്‌തെന്നും എ വിജയരാഘവന്‍ പറഞ്ഞു. ഒരു വ്യക്തി എന്നതല്ല, പൊതുവായ ജാഗ്രതക്കുറവാണ് ഉണ്ടായത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് സര്‍ക്കാരിലും ഉള്ളത്. അതുകൊണ്ട് ജാഗ്രതക്കുറവ് പാര്‍ട്ടിയുടേതുമാണെന്ന് വിജയരാഘവന്‍ പറഞ്ഞു.
Also read: സ്ത്രക്രിയക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം
ജാഗ്രതക്കുറവാണ്ടായത് കൊണ്ടാണ് ഭേദഗതി പിന്‍വലിച്ചത്. ശരിയായ തീരുമാനം എടുത്തതിനാല്‍ ഇനി ചര്‍ച്ചയും വിവാദവും വേണ്ടെന്ന് വിജയരാഘവന്‍ പറഞ്ഞു.














