മസ്കറ്റ്: സുല്‍ത്താനേറ്റിലുള്ള ഇന്ത്യന്‍ പ്രവാസികളുടെ എണ്ണത്തില്‍ വലിയ രീതിയിലുള്ള കുറവുണ്ടായതായി സ്ഥിതി വിവര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളില്‍ ആദ്യമായാണ് ഒമാനിലുള്ള ഇന്ത്യക്കാരുടെ എണ്ണം 5 ലക്ഷത്തില്‍ താഴെയാകുന്നത്. മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം നിലവില്‍ 4,92,276 ഇന്ത്യന്‍ പ്രവാസികള്‍ മാത്രമാണ് രാജ്യത്തുള്ളത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസം മുതല്‍ ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങിയതാണ് എണ്ണം കുറയുന്നതിന് കാരണമായത്. ഒമാനില്‍ ബംഗ്ലാദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം പ്രവാസികളുള്ളത് ഇന്ത്യയില്‍ നിന്നുമാണ്.














