കൊച്ചി: പോലീസ് ആക്ടിലെ ഭേദഗതിയ്‌ക്കെതിരെ ബിജെപി ഹൈക്കോടതിയെ സമീപിക്കുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക. ഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റം ആണെന്നാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത്.
സൈബര്‍ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനായാണ് പോലീസ് നിയമത്തിലെ 118 (എ) വകുപ്പാണ് ഭേദഗതി ചെയ്തത്. പുതിയ നിയമം വ്യക്തി സ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റമാണെന്ന് വ്യാപകമായ വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലാണ് ബിജെപിയുടെ നീക്കം.










