ഷെയ്ക്ക് മുക്തര്‍അലിയും ഇതരസംസ്ഥാനക്കാരുടെ അവസാനിക്കാത്ത ദുരിതങ്ങളും

ഐ ഗോപിനാഥ്

കേരളത്തിലെ ബംഗാളാണ് പെരുമ്പാവൂര്‍ എന്നു പറയാറുണ്ട്. ഉപജീവനാര്‍ത്ഥം കേരളത്തിലെത്തിയ ഉത്തരേന്ത്യന്‍ തൊഴിലാളികള്‍, പ്രത്യേകിച്ച് ബംഗാളികള്‍ ഏറ്റവുമധികം തിങ്ങിപാര്‍ക്കുന്ന പട്ടണം. ബസുകളില്‍ ഹിന്ദിബോര്‍ഡും തിയറ്ററുകളില്‍ ബംഗാളി സിനിമയുമുള്ള പ്രദേശം. ഞായറാഴ്ച പുറത്തിറങ്ങിയാല്‍ ശരിക്കും ഒരു ബംഗാളി പട്ടണം.

ഇതരസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തില്‍ നേരിടുന്ന പീഡനങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഇടനിലക്കാര്‍ തട്ടിയെടുത്തതിനുശേഷവും സ്വന്തം നാടിനേക്കാള്‍ കൂടിയ വേതനം അവര്‍ക്കിവിടെ ലഭിക്കുന്നുണ്ട്്. അതിനാലാണ് പലവിധ അപമാനങ്ങളും സഹിച്ച് അവരിവിടെ തുടരുന്നത്. കൊവിഡിനെ തുടര്‍ന്ന് സ്വന്തം നാട്ടിലേക്കു തിരിച്ചുപോയവര്‍ പോലും തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. അതേസമയം മാന്യമായ, തുല്ല്യതയോടുള്ള ഒരു സമീപനം അവര്‍ക്ക് കേരളത്തില്‍ ലഭിക്കുന്നുണ്ടോ എന്ന ചോദ്യത്തിനു ഇല്ല എന്നു തന്നെയാണ് ഉത്തരം. എന്തുകൊണ്ടാണ് മലയാളികള്‍ ഞങ്ങളുടെ മുഖത്തുനോക്കി സംസാരിക്കാത്തത് എന്ന അവരിലൊരാളുടെ ചോദ്യത്തെ കുറിച്ച് സി എസ് വെങ്കിടേശ്വരന്‍ എഴുതിയിരുന്നല്ലോ. പുറത്തുപോയി ജീവിക്കുന്ന മലയാളികള്‍ക്ക് ഇത്തരം വിവേചനം നേരിടുകയാണെങ്കില്‍ എന്തായിരിക്കും പ്രതിഷേധവും ചര്‍ച്ചകളും എന്നു സങ്കല്‍പ്പിക്കാവുന്നതേയുള്ളു.

അടുത്തയിടെ പെരുമ്പാവൂരില്‍ നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് ഇത്രയും ആമുഖമായി പറഞ്ഞത്. അവിടെ സ്‌ക്രാപ്പ് ഗോഡൗണില്‍ സ്‌ക്രാപ്പ് മെഷിനില്‍ പായ്ക്ക് ചെയ്യുമ്പോഴുണ്ടായ അപകടത്തില്‍ പരിക്ക് പറ്റി ഷെയ്ക്ക് മുക്തര്‍ അലി എന്ന ബംഗാളി സ്വദേശിയുടെ വലതുകൈ നഷ്ടപ്പെട്ടിരുന്നു. തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരുടെ നാടാണല്ലോ കേരളം. എന്നാല്‍ മുക്തര്‍ അലിക്ക് വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ ആക്ട് പ്രകാരമുള്ള നഷ്ടപരിഹാരം നിഷേധിക്കപ്പെടുകയായിരുന്നു. അതിനെതിരെ വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളൊന്നും രംഗത്തുവന്നില്ല. ആകെ ഇടപെട്ടത് വര്‍ഷങ്ങളായി ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന പ്രോഗ്രസീവ് വര്‍ക്കേഴ്സ് ഓര്‍ഗനൈസേഷനായിരുന്നു. തൊഴിലാളിക്ക് നഷ്ടപരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ അസി. ലേബര്‍ ഓഫീസര്‍ക്ക് സംഘടന കത്തുനില്‍കി. അതേ തുടര്‍ന്ന് സംഘടനയുടെ കോര്‍ഡിനേറ്റര്‍ ജോര്‍ജ്ജ് മാത്യുവിനെ തട്ടികൊണ്ടുപോയി ഗോഡൗണില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ ഗുരുതരമായി പരിക്കുപറ്റി ബോധരഹിതനായ ജോര്‍ജ്ജ് മാത്യുവിനെ അദ്ദേഹം താമസിക്കുന്ന മുറിയില്‍ ഉപേക്ഷിക്കുകയാണ് ചെയ്തത്. മുക്തര്‍ അലി ജോലി ചെയ്ത ഗോഡൗണിന്റെ ഉടമകളായ മൈതീന്‍ ഇബ്രാഹിം കുട്ടിയും മകന്‍ റെമ്മീസും ഗുണ്ടകളും ചേര്‍ന്നാണ് ഇത് ചെയ്തത്. ജോര്‍ജ്ജ് മാത്യു ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പരാതി കൊടുത്തിട്ടും പോലീസ് കേസെടുത്തില്ല. മാത്രമല്ല, മുക്തര്‍ അലിയേയും മറ്റ് മൂന്നു തൊഴിലാളികളേയും ഗോഡൗണിലേക്ക് കൂട്ടികൊണ്ടു പോയി, പല സ്റ്റാമ്പ് പേപ്പറുകളിലും ബ്ലാങ്ക് പേപ്പറുകളിലും ബലമായി ഒപ്പിടിവിച്ച ശേഷം പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ കറന്റ് അക്കൗണ്ടിലുള്ള രണ്ടരലക്ഷം രൂപയുടെ ചെക്ക് ലീഫ് ഡിസംബറിലെ ഡെയ്റ്റിട്ട് നല്‍കി. വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ ആക്ട് പ്രകാരം മുക്തര്‍ അലിക്ക് അഞ്ചുലക്ഷത്തിലധികം രൂപ ലഭിക്കേണ്ടതാണ്. ചെക് നല്‍കിയ ശേഷം ബലമായി മുക്തര്‍ അലിയെ ബംഗാളിലേക്ക് കയറ്റി അയയ്ക്കാനായിരുന്നു ശ്രമം. എന്നാല്‍ മുക്തര്‍ അലി അതിനു തയ്യാറായില്ല. തൊഴില്‍ സ്ഥലത്ത് ഈ അപകടമുണ്ടായിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാനോ അപകടത്തെ സംബന്ധിച്ച് പരാതി നല്‍കുന്ന തൊഴിലാളികളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്ന ഉടമകള്‍ക്കെതിരെ നടപടി എടുക്കുന്നതിനോ പോലീസ് തയ്യാറാകുന്നില്ല.

Also read:  വിമാനത്തിൽ മദ്യപിച്ചു ബഹളം; പൈലറ്റിന്റെ പരാതിയിൽ മലയാളി അറസ്റ്റിൽ.

കേരളത്തിലെത്തുന്ന മിക്കവാറും ഇതരസംസ്ഥാനത്തൊഴിലാളികളെപോലെ ദുരിതമയമാണ് മുക്തര്‍ അലിയുടെ ജീവിതവും. ഗ്രാമത്തിലെ തൊഴിലില്ലായ്മയും കുടുംബത്തിന്റെ ദാരിദ്ര്യവും നിമിത്തം പശ്ചിമബംഗാളിലെ മൂര്‍ഷിദാബാദ് ജില്ലയില്‍ നിന്നുാണ് ഇയാള്‍ 2011ല്‍ ഇവിടെയെത്തിയത്. വെറും രണ്ട് സെന്റ് സ്ഥലത്ത് പണിതീരാത്ത വീട്ടിലാണ് ഇയാളുടെ കുടുംബം താമസിക്കുന്നത്. ദാരിദ്ര്യം മൂലം കൊറോണകാലത്തുപോലും ഇയാള്‍ നാട്ടില്‍ പോയില്ല. കൈ നഷ്ടപ്പെട്ട ഇയാളുടെ ഭാവിജീവിതം ഇരുളിലാണ്.

തീര്‍ച്ചയായും ഇത് മുക്തര്‍ അലിയുടെ മാത്രം അവസ്ഥയല്ല. ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലെത്തി തൊഴില്‍ ചെയ്യുന്ന നിരവധി തൊഴിലാളികളാണ് തൊഴില്‍ സ്ഥലങ്ങളിലുണ്ടാകുന്ന അപകടങ്ങളില്‍ ഗുരുതരമായി പരിക്കുപറ്റുകയും മരണപ്പെടുകയും ചെയ്യുന്നത്. ഇങ്ങനെ അപകടത്തില്‍പെടുകയും മരണപ്പെടുകയും ചെയ്യുന്ന തൊഴിലാളികളുടെ കണക്കുകള്‍ മിക്കാവാറും സംസ്ഥാനസര്‍ക്കാരുകളുടെ കൈവശമില്ല. അവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കുന്നുമില്ല. കേരളത്തിലും സ്ഥിതി വ്യത്യസ്ഥമല്ല. തൊഴില്‍ സ്ഥലത്ത് അപകടം ഉണ്ടാകാതിരിക്കുന്നതിനുള്ള സുരക്ഷ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുന്നതിനും തൊഴിലാളികള്‍ക്ക് സുരക്ഷയെപ്പറ്റി ബോധവത്ക്കരണം നല്‍കുന്നതിലും ഗുരുതരമായ വീഴ്ചയാണ് ഉണ്ടാകുന്നത്. അപകടങ്ങളും മരണങ്ങളും സംഭവിക്കുമ്പോഴാകട്ടെ പോലീസും രാഷ്ട്രീയ നേതൃത്വവും ഇടപെട്ട് ഇത് ഒത്തുതീര്‍പ്പാക്കുന്നു. തൊഴിലാളികള്‍ ഭയം നിമിത്തം പരാതിപ്പെടുകയുമില്ല. ചിലപ്പോള്‍ നാമമാത്രമായ എന്തെങ്കിലും തുക തൊഴിലാളികള്‍ക്ക് ലഭിക്കുമെന്നു മാത്രം.

1923 ലാണ് ഇന്ത്യയില്‍ വര്‍ക്ക്മെന്‍ കോമ്പന്‍സേഷന്‍ ആക്ട് നിലവില്‍ വരുന്നത്. തൊഴില്‍ സ്ഥലങ്ങളില്‍ അപകടത്തില്‍ പരിക്കുപറ്റുകയും മരണപ്പെടുകയും ചെയ്യുന്ന സംഭവങ്ങളില്‍ തൊഴിലാളികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേണ്ടിയാണ് ഈ നിയമത്തിനു രൂപം കൊടുത്തത്. കോര്‍പ്പറേറ്റുകളുടെ ലാഭതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന സാമ്പത്തികനയങ്ങള്‍ കൃഷിയേയും, പരമ്പരാഗത തൊഴിലിനേയും ചെറുകിട സ്വത്ത് ഉടമസ്ഥതയേയും പൂര്‍ണ്ണമായും തകര്‍ക്കുന്ന സാഹചര്യത്തിലും വന്‍കിട വികസന പദ്ധതികള്‍ക്ക് വേണ്ടി ലക്ഷക്കണക്കിന് ജനങ്ങളെ കുടിയൊഴിപ്പിക്കുന്നതിനാലുമാണ് ജീവിതോപാധികള്‍ നഷ്ടപ്പെടുന്നവര്‍, നഗരങ്ങളിലേക്ക് കുടിയേറുന്നത്. അവര്‍ നഗരങ്ങലിലെ ദരിദ്രതൊഴിലാളി വര്‍ഗ്ഗമായി മാറുകയും ചേരികളില്‍ അടിഞ്ഞു കൂടുകയും ചെയ്തു. എല്ലാവിധത്തിലുള്ള തൊഴിലവകാശങ്ങളും മനുഷ്യാവകാശങ്ങളും നഷ്ടപ്പെട്ടുള്ള ഇവരുടെ ജീവിതാവസ്ഥ അല്‍പ്പമെങ്കിലും പുറത്തുകൊണ്ടുവരാന്‍ കൊവിഡ് കാലം വരേണ്ടിവന്നു എന്നതാണ് വിരോധാഭാസം.

Also read:  തദ്ദേശ തെരഞ്ഞെടുപ്പ്: കൊട്ടിക്കലാശമില്ല; 5 ജില്ലകളില്‍ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പ്രബുദ്ധരെന്ന് ഊറ്റം കൊള്ളുന്ന മലയാളികളുടെ കാപട്യം ഏറ്റവും പ്രകടമായ മേഖലയാണ് ഇതരസംസ്ഥാനത്തൊഴിലാളികളോടുള്ള സമീപനം. മോശമായ അവസ്ഥയാണ് പെരുമ്പാവൂരടക്കമുള്ള പല പ്രദേശങ്ങളിലും നിലനില്‍ക്കുന്നത്. മിക്കവാറും പേര്‍ ജീവിക്കുന്നത് വര്‍ക്ക് സൈറ്റില്‍ തന്നെയുള്ള താല്‍ക്കാലിക ഷെഡ്ഡുകളില്‍. തീരെ സൗകര്യങ്ങളില്ലാത്തതും വൃത്തിഹീനവുമായ അന്തരീക്ഷത്തില്‍. അവിടെയാണ് സാമൂഹ്യ അകലം പാലിച്ച് പുറത്തിറങ്ങാതെ കഴിയാന്‍ നമ്മള്‍ ആവശ്യപ്പെട്ടതും പ്രതിഷേധിച്ചവരെ മരണത്തിന്റെ വ്യാപാരികളെന്നു മുദ്രയടിച്ചതും. ഒരേ തൊഴിലിന് തുല്ല്യവേതനം എന്ന നീതിപോലും ലംഘിച്ച് പലയിടത്തും മലയാളികളേക്കാള്‍ കുറഞ്ഞ വേതനമാണ് ഇവര്‍ക്ക് നല്‍കുന്നത്. അടുത്തയിടെ അതു വ്യക്തമാക്കുന്ന ഒരു പരസ്യബോര്‍ഡ്് പോലും വെച്ച വാര്‍ത്തയുണ്ടായിരുന്നു. ഇതര സംസ്ഥാനത്തൊഴിലാളികള്‍ക്ക് കൊടുക്കേണ്ട കൂലിയുടെ ലിസ്റ്റായിരുന്നു മുവാറ്റുപുഴയില്‍ പ്രത്യക്ഷപ്പെട്ട ബോര്‍ഡിലുണ്ടായിരുന്നത്. മലയാളിയുടെ കൂലിയേക്കാള്‍ തുലോം കുറവ്. അതനുസരിക്കാന്‍ തയ്യാറായവരെ മാത്രം ജോലിക്കു വിളിച്ചാല്‍ മതിയെന്ന മുന്നറിയിപ്പും. ജോര്‍ജ്ജ് മാത്യുവിന്റേയും മറ്റു ചില സാമൂഹ്യപ്രവര്‍ത്തകരുടേയും ഇടപെടലിനെ തുടര്‍ന്നാണ് ബോര്‍ഡ് നീക്കം ചെയ്തത്. കോട്ടിഘോഷിച്ചു പ്രഖ്യാപിക്കപ്പെട്ട കെട്ടിട നിര്‍മ്മാണ ക്ഷേമനധി ബോര്‍ഡിന്റെ കീഴിലെ ക്ഷേമപദ്ധതിയും ഇന്‍ഷ്വറന്‍സ് പദ്ധതിയും വന്‍പരാജയമാണ്. ഇവരുടെ കൃത്യമായ കണക്കുപോലും ആരുടേയും കൈവശമില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഇവിടെവെച്ച് സ്വാഭാവികമായോ അപകടങ്ങളില്‍ പെട്ടോ മരിക്കുന്നവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തക്കാന്‍ പോലും അടുത്ത കാലം വരെ എളുപ്പമായിരുന്നില്ല. പലപ്പോഴും ആരേയുമറിയിക്കാതെ പോലും മൃതദേഹം സംസ്‌കരിച്ചിരുന്നു. വന്‍ചിലവുമൂലം മൃതദേഹം കൊണ്ടുപോകാന്‍ ബന്ധുക്കള്‍ക്കും കഴിഞ്ഞിരുന്നില്ല. പിന്നീട് നിരന്തരമായ ആവശ്യം മൂലം സര്‍ക്കാര്‍ വിഷയത്തിലിടപെട്ടു. ഇപ്പോള്‍ ഇടനിലക്കാരുടെ ചൂഷണം നിലനില്‍ക്കുമ്പോഴും സര്‍ക്കാരിന്റെ സഹായമുണ്ട്. അപ്പോഴും തങ്ങളുടെ നിയമലംഘനങ്ങള്‍ പുറത്താകുമെന്ന ആശങ്കയില്‍ അപകടവിവരങ്ങളും മരണങ്ങളും കൃത്യമായി സക്കാര്‍ ഏജന്‍സികളെ അറിയിക്കാന്‍ തൊഴിലുടമകള്‍ തയ്യാറാകാത്ത സാഹചര്യമുണ്ട്. ഏതാനും വര്‍ഷം മുമ്പ് എറണാകുളത്ത് ജീര്‍ണ്ണിച്ച കെട്ടിടം തകര്‍ന്ന് അവിടെ താമസിപ്പിച്ചിരുന്ന ബംഗാളി യുവാവ് മരിച്ച സംഭവമുണ്ടായപ്പോള്‍ നഷ്ടപരിഹാരം ലഭിക്കാന്‍ വിരലിലെണ്ണാവുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് മൃതദേഹവുമായി റോഡ് സ്തംഭിപ്പിക്കേണ്ടിവന്നു. മോഷണകുറ്റവും കുട്ടികളെ തട്ടിയെടുക്കുന്നു എന്നും മറ്റുപലതുമാരോപിച്ചും ഇവര്‍ ആക്രമിക്കപ്പെടുന്നു. മാവോയിസ്റ്റ് സംശയങ്ങളുടെ പേരിലും പീഡിപ്പിക്കപ്പെടുന്നു. ഇതര സംസ്ഥാന തൊഴിലാളികളില്‍ ഭൂരിഭാഗം പേരും പാവപ്പെട്ട ദളിതരും മുസ്ലിംകളും ആണെന്നുള്ളത് ഈ സാമൂഹ്യ വിവേചനത്തിന്റെ രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. ജിഷ സംഭവത്തോടെ ഇതരസംസ്ഥാനക്കാരെല്ലാം കള്ളന്മാരും കൊലപാതകികളും ബലാല്‍സംഗ ക്കാരും മയക്കുമരുന്നു കച്ചവടക്കാരമാണെന്ന പ്രചരണമാണ് വ്യാപകമായത്. ചില പത്രങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് പരമ്പരകള്‍ വരെ തയ്യാറാക്കി. ഇവരുടെ കണക്കുകള്‍ പ്രത്യേകം ശേഖരിക്കണമെന്നും പ്രത്യേക കാര്‍ഡുകള്‍ നല്‍കണമെന്നുമൊക്കെയുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നു. ഭയം മൂലം പെരുമ്പാവൂരിലെ നിരവധി ഇതരസംസ്ഥാന തൊഴിലാളികളില്‍ പലരും അന്ന് സ്ഥലം വിട്ടു. കേരളത്തിനു പുറത്ത് കുറ്റവാളികളായ എത്രയോ മലയാളികളുണ്ട്. അതിന്റെ പേരില്‍ ബാംഗ്ലൂരിലോ ചെന്നൈയിലോ മുംബൈയിലോ ഡല്‍ഹിയിലോ മലയാളികളുടെ കണക്കുകള്‍ പ്രത്യകം എടുക്കാനും നിയമവിരുദ്ധമായി പ്രത്യക ഐഡന്‍ന്റിറ്റി കാര്‍ഡ് നല്‍കാനും ആവശ്യപ്പെട്ടാല്‍ എങ്ങനെയായിരിക്കും നാം പ്രതികരിക്കുക എന്നുപോലും നാം ആലോചിച്ചില്ല. ലഭ്യമായ കണക്കുകളനുസരിച്ച് കേരളത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ കുറ്റകൃത്യങ്ങളുടെ നിരക്ക് പ്രവാസി മലയാളികളേക്കാള്‍ കുറവാണ് എന്നതാണ് വസ്തുത.

Also read:  പിഐബി കേരള അഡീഷണല്‍ ഡയറക്ടര്‍ ജനറലായി വി. പളനിച്ചാമി ചുമതലയേറ്റു

ഇതരസംസ്ഥാനക്കാരോട് നാം എങ്ങനെയാണ് പെരുമാറുന്നതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഏതാനും വര്‍ഷം മുമ്പ് ഒരു സന്ധ്യക്ക് പോലീസ് അനാവശ്യമായി ഓടിച്ചപ്പോള്‍ ഭയന്ന് നെടുമ്പാശേരി വിമാനത്താവളത്തിന്റെ മതില്‍ ചാടിയ ദീപന്‍ കോഡ എന്ന ബംഗാളി യുവാവ് നേരിട്ട പീഡനങ്ങള്‍ ഒരു ഉദാഹരണം മാത്രം. മാവോയിസ്റ്റ് എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ ഇയാളെ സഹായി ക്കാന്‍ ആരുമുണ്ടായില്ല. ആറുമാസത്തോളം ഇയാള്‍ അനാഥനായി തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കിടന്നു. തങ്ങള്‍ക്ക് തെറ്റുപറ്റിയതാണെന്ന് പിന്നീട് പോലീസ് പറഞ്ഞു . ഇയാളോട് സംസാരിച്ച് കാര്യം മനസ്സിലാക്കാന്‍ ഭാഷയറിയുന്നവര്‍ പോലും നമ്മുടെ പോലീസ് സേനയില്‍ ഇല്ലാത്ത അവസ്ഥയാണ്. ഇവിടെ വോട്ടുള്ളവര്‍ കുറവായതിനാല്‍ രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്കോ ചോദിക്കാന്‍ കാര്യമായി ആരുമില്ലാത്തതിനാല്‍പോലീസിനോ ഇവരുടെ പ്രശ്‌നങ്ങളില്‍ താല്‍പ്പര്യമില്ല.

ഇതരസംസ്ഥാനക്കാര്‍ അഭിമുഖീകരിക്കുന്ന മറ്റൊരു ഗുരുതരമായ പ്രശ്‌നം യാത്രയുടേതാണ്. ഇവിടെനിന്ന് കല്‍ക്കത്തയിലേക്കും ആസാമിലേക്കുമൊക്കെ പോകുന്ന ട്രെയിനുകളിലെ അവസ്ഥ വളരെ കഷ്ടമാണ്. പലപ്പോഴും രണ്ടും മൂന്നും ദിവസം കിടക്കാനോ ചിലപ്പോള്‍ ഇരിക്കാനോ പോലും പറ്റാത്ത അവസ്ഥയാണ്. എന്നാല്‍ അങ്ങോട്ടുള്ള ട്രെയിന്‍ സൗകര്യം വര്‍ദ്ധിപ്പിക്കുന്നില്ല. വര്‍ദ്ധിപ്പിക്കാനാരും ആവശ്യപ്പെടുന്നില്ല. മമത ബാനര്‍ജി പോലും. ആട്ടിത്തെളിയിക്കപ്പെടുന്ന കന്നുകാലി കൂട്ടങ്ങളെപോലെ അവരവരുടെ യാത്ര തുടരുകയാണ്. ആ യാത്രകള്‍ക്കിടിയലാണ് ഷെയ്ക്ക് മുക്തര്‍ അലിയെ പോലുള്ളവര്‍ വീണുപോകുന്നത്. എന്നാല്‍ ആ വീഴ്ചകളില്‍ അവര്‍ക്ക് ഒരു കൈ നല്‍കാന്‍ കാര്യമായി ആരുമില്ലാത്ത അവസ്ഥയാണ് പ്രബുദ്ധമെന്നഹങ്കരിക്കുന്ന കേരളത്തിലും നിലനില്‍ക്കുന്നത്.

Related ARTICLES

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

കണ്ണീരോടെ കണ്ഠമിടറി മുദ്രാവാക്യങ്ങൾ;വിഎസിന് ജനഹൃദയങ്ങളിൽ നിന്നുള്ള അന്ത്യാഭിവാദ്യം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ വിയോഗത്തിൻ്റെ വേദനയിലാണ് കേരളം. ഇന്നലെ എകെജി സെന്ററിൽ നടന്ന പൊതുദർശനത്തിന് ആയിരക്കണക്കിന് ആളുകളാണ് പ്രിയ നേതാവിന് അവസാന ആദരം അർപ്പിക്കാൻ എത്തിയത്.

Read More »

വി.എസ്. അച്യുതാനന്ദൻ അന്തരിച്ചു: ഒരു ശതാബ്ദിയോളം നീണ്ട രാഷ്ട്രീയ ജീവിതത്തിന് വിട

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദന്‍ (101) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ്‌യുടി ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിഎസിന് പിന്നീട് സാധാരണ നിലയിലേയ്ക്ക്

Read More »

മലയാളി വിദ്യാർഥികൾക്കും പ്രവാസികൾക്കും നോര്‍ക്കയുടെ ഐഡി കാർഡ്; പുതിയ പോർട്ടൽ ആരംഭിക്കും

തിരുവനന്തപുരം : വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി നോർക്ക റൂട്ട്‌സ് ആരംഭിക്കുന്ന ‘മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ’ വൈകാതെ പ്രവർത്തനമാരംഭിക്കും. പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾക്ക് സമഗ്ര തിരിച്ചറിയൽ കാർഡ് ലഭിക്കും. Also

Read More »

പ്രവാസികൾക്ക് 5 ലക്ഷം രൂപ വരെ ഇൻഷുറൻസ് പരിരക്ഷ; എൻആർകെ ഐഡി കാർഡ് ഇനി സംസ്ഥാനപ്രവാസികൾക്കും

തിരുവനന്തപുരം ∙ വിദേശത്ത് മാത്രമല്ല, കേരളത്തിനു പുറത്തുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുകയോ താമസിക്കുകയോ ചെയ്യുന്ന മലയാളികൾക്കും ഇനി മുതൽ നോർക്ക റൂട്ട്സ് നൽകുന്ന പ്രത്യേക തിരിച്ചറിയൽ കാർഡ് — എൻആർകെ ഐഡി കാർഡ്

Read More »

1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ; നോർക്കയുടെ എൻഡിപിആർഇഎ പദ്ധതിയിലൂടെ പിന്തുണ

മലപ്പുറം: തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രന്റ്‌സ് (എൻഡിപിആർഇഎ) പദ്ധതിയുടെ ഭാഗമായാണ് 1500 പ്രവാസി സംരംഭങ്ങൾക്കായി വായ്പ വിതരണം ചെയ്യാൻ നോർക്ക റൂട്ട്സ് പദ്ധതിയിട്ടിരിക്കുന്നത്.

Read More »

പ്രവാസികൾക്കായി നോർക്കയുടെ പുതിയ ഐഡി കാർഡ് അവബോധ ക്യാമ്പെയിൻ

തിരുവനന്തപുരം: കേരള സർക്കാരിന്റെ നേതൃത്വത്തിലുള്ള നോർക്ക റൂട്ട്സ് ലോകമാകെയുള്ള പ്രവാസി കേരളീയർക്കായി അനുവദിക്കുന്ന വിവിധ ഐഡി കാർഡുകളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി 2025 ജൂലൈ 1 മുതൽ 31 വരെ പ്രത്യേക പ്രചാരണ മാസാചരണം സംഘടിപ്പിക്കുന്നു.

Read More »

പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന മനോഹരൻ ഗുരുവായൂരിന്.

✍️രാജൻ കോക്കൂരി യഥാകാലം യഥോചിതം യാത്രയയപ്പു നല്‍കുന്ന പതിവ് എല്ലാ വിഭാഗങ്ങളിലും ഉണ്ട്. പദവികളുടെ ഗൗരവമനുസരിച്ച് ചെറുതും വലുതുമായ യാത്രയയപ്പുസമ്മേളനങ്ങള്‍ പ്രവാസികൾക്കിടയിൽ പതിവാണ്.യാത്ര അയപ്പ് വാർത്തകൾ മാധ്യമങ്ങളിലും സ്ഥിരം കാഴ്ചയാണ്.എന്നാൽ ഈ പതിവ് കാഴ്ചകൾക്കപ്പുറം

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »