ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും മകന്‍ രാഹുല്‍ ഗാന്ധിയും ഡല്‍ഹിയില്‍ നിന്ന് ഗോവയിലെത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് ഇരുവരും ശുദ്ധവായുവിനായി ഗോവയിലെത്തിയത്.
കുറച്ചു കാലമായി സോണിയ ഗാന്ധിക്ക് നെഞ്ചില്‍ അണുബാധ ഉള്ളതിനാല്‍ കുറച്ച് നാളത്തേക്ക് ചൂടുള്ള സ്ഥലത്തേക്ക് മാറാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.ചെന്നൈയുടെ തീരദേശങ്ങളോ ഗോവയോ തെരഞ്ഞെടുക്കണമെന്നാണ് ഡോക്ടര്‍ പറഞ്ഞത്. മലിനീകരണം ശമനമായ ശേഷം മാത്രമേ സോണിയ ഡല്‍ഹിയിലേക്ക് തിരിക്കൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.