കണ്ണൂര്‍: ആന്തൂര്‍ നഗരസഭയില്‍ ആറ് വാര്‍ഡുകളില്‍ എല്‍ഡിഎഫിന് എതിരില്ല. 2,3,10,11,16,24 വാര്‍ഡുകളിലാണ് എല്‍ഡിഎഫിന് എതിരില്ലാത്തത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയപരിധി അവസാനിച്ചതോടെയാണ് ഇക്കാര്യം വ്യക്തമായത്.
കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എതിരില്ല. കാസര്‍ഗോഡ് മടിക്കൈ പഞ്ചായത്ത് (3 വാര്‍ഡുകള്‍) എന്നിവിടങ്ങളിലും ഇടതുമുന്നണി സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല. കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്തിൽ 9, 11 വാർഡുകളിൽ എതിരില്ല.
മലപ്പട്ടം പഞ്ചായത്തിലെ അഞ്ച് വാർഡുകളിൽ എൽഡിഎഫിന് എതിരില്ല. മൂന്ന്, അഞ്ച്, എട്ട്, ഒമ്പത്, 11 വാർഡുകളാണ് പത്രിക സമർപ്പണം പൂർത്തിയാകുന്നതോടെ തന്നെ എൽഡിഎഫ് സ്വന്തമാക്കിയത്. മൂന്നാം വാർഡ് അഡുവാപ്പുറം നോർത്തിൽ ടി സി സുഭാഷിണി, അഞ്ചാം വാർഡ് കരിമ്പീൽ കെ വി മിനി, എട്ടാം വാർഡ് മലപ്പട്ടം ഈസ്റ്റിൽ കെ പി രമണി, ഒമ്പതാം വാർഡ് മലപ്പട്ടം വെസ്റ്റിൽ ടി കെ സുജാത, പതിനൊന്നാം വാർഡ് കൊവുന്തലയിൽ കെ സജിത എന്നിവരാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
കോട്ടയം പഞ്ചായത്തിൽ മൂന്നാം വാർഡിൽ എൽ ഡി എഫ് സ്ഥാനാർഥി കെ ധനഞ്ജയന് എതിരില്ല.