സര്‍ക്കാര്‍ ധനസഹായത്തോടെ കുട്ടികളെ ബന്ധുക്കള്‍ക്ക് പോറ്റി വളര്‍ത്താം; കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി എല്ലാ ജില്ലകളിലും

child

Web Desk

തിരുവനന്തപുരം: അംഗീകൃത ഹോമുകളില്‍ കഴിയുന്ന കുട്ടികളെ സര്‍ക്കാര്‍ ധനസഹായത്തോടു കൂടി ബന്ധുക്കള്‍ക്ക് പോറ്റി വളര്‍ത്താം. പതിനാല് ജില്ലകളിലും കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതി നടപ്പാക്കാന്‍ 84 ലക്ഷം രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള 817 സ്ഥാപനങ്ങളില്‍ 25,484 കുട്ടികളാണ് താമസിക്കുന്നത്. മിക്ക കുട്ടികള്‍ക്കും ബന്ധുക്കളുടെ കൂടെ നില്‍ക്കണമെന്നാണ് ആഗ്രഹം. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ബന്ധുക്കളില്‍ പലരും കുട്ടികളെ ഏറ്റെടുക്കാന്‍ മടിക്കുന്നു. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് സനാഥന ബാല്യം പദ്ധതിയുടെ ഭാഗമായി കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിക്ക് രൂപം നല്‍കിയത്. ബന്ധുക്കളുടെ മുഴുവന്‍ സമയ പരിചരണത്തിനുള്ള ഒരു ക്രമീകരണമാണ് ഇതിലൂടെ വനിത ശിശുവികസന വകുപ്പ് ഒരുക്കുന്നത്. ഒരു നിശ്ചിത തുക മാസംതോറും നല്‍കിയാല്‍ കുട്ടികളുടെ സ്ഥാപനവാസം കുറയ്ക്കാനും അതിലൂടെ സന്തോഷം വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Also read:  ജമ്മുകാശ്മീരില്‍ സുരക്ഷാസേനയ്ക്ക് നേരെ ഭീകരാക്രമണം:3 ജവാന്മാര്‍ക്ക് വീരമൃത്യു

ജില്ലയിലെ സ്പോണ്‍സര്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ അഡോപ്ഷന്‍ കമ്മിറ്റിയുടേയും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടേയും ഉത്തരവിന്റേയും മറ്റ് രേഖകളുടേയും അടിസ്ഥാനത്തില്‍ സ്പോണ്‍സര്‍ഷിപ്പ് ഫോസ്റ്റര്‍കെയര്‍ അപ്രൂവല്‍ കമ്മിറ്റിയാണ് എത്ര തുക മാസം തോറും നല്‍കണമെന്ന് തീരുമാനിക്കുന്നത്. കുട്ടിയുടെയും വളര്‍ത്തമ്മയുടെയും സംയുക്ത അക്കൗണ്ടിലേയ്ക്കാണ് ജില്ല ശിശു സംരക്ഷണ ഓഫീസര്‍ തുക നിക്ഷേപിക്കുന്നത്. 3 മാസത്തിലൊരിക്കല്‍ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വീട്ടിലും നാട്ടിലും എത്തി അന്വേഷണം നടത്തുകയും തുക കുട്ടിയുടെ കാര്യത്തിനു തന്നെ ഉപയോഗിക്കുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. കൂടാതെ കുട്ടികളുടെ പഠനവും ജീവിതവും 4 മാസത്തിലൊരിക്കല്‍ പ്രത്യേക യോഗം വിളിച്ച് അവലോകനം നടത്തുന്നതാണ്. ഒരു ജില്ലയില്‍ 25 കുട്ടികളെന്ന രീതിയിലാണ് പദ്ധതി ആരംഭിക്കുന്നത്.

Also read:  നെടുമങ്ങാട് നവജാത ശിശുവിനെ കൊന്ന് കുഴിച്ചു മൂടി; അമ്മ പോലീസ് കസ്റ്റഡിയില്‍

ജില്ലയിലെ ബാലനീതി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത സ്ഥാപനങ്ങളില്‍ നിന്നും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയിലൂടെയുമാണ് കുട്ടികളുടെ പട്ടിക തയ്യാറാക്കുന്നത്. തയ്യാറാവുന്ന ബന്ധുക്കളുടെ അപേക്ഷ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സ്വീകരിക്കുന്നു. കുട്ടികളെയും രക്ഷിതാക്കളെയും ശരിയായ രക്ഷിതാക്കള്‍ ഉള്ള കുട്ടികളാണെങ്കില്‍ അവരെയും പ്രത്യേകം കൗണ്‍സിലിംഗിന് വിധേയമാക്കി അപേക്ഷയ്ക്ക് മേല്‍ പ്രത്യേക അന്വേഷണവും നടത്തിയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുട്ടികളെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുന്നത്.

Also read:  100 ദിനം 100 പദ്ധതി ; സർക്കാരിന്റെ ഓണ സമ്മാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് പോറ്റിവളര്‍ത്തല്‍ (Foster Care) രീതിയെ പ്രോല്‍സാഹിപ്പിക്കാന്‍ വേണ്ടി 2017ല്‍ തുടങ്ങിയ പദ്ധതിയാണ് സനാഥനബാല്യം. വ്യക്തിഗത പോറ്റിവളര്‍ത്തല്‍ (Individual Foster Care), ഒന്നിലധികം കുട്ടികളെ പോറ്റി വളര്‍ത്തല്‍ (Group, Foster Care), അവധിക്കാല പരിപാലനം (Vacation Foster Care), ബന്ധുക്കളുടെ കൂടെ (Kinship Foster Care), ഇടക്കാല പോറ്റി വളര്‍ത്തല്‍ (Respite Foster Care) എന്നിങ്ങനെ 5 തരം പോറ്റിവളര്‍ത്തല്‍ സംവിധാനമാണുള്ളത്. ഇതില്‍ ആദ്യത്തെ നാല് തരം പോറ്റി വളര്‍ത്തലുകളിലും പ്രാഥമികമായി ഹ്രസ്വകാലത്തേയ്ക്കും പിന്നീട് പരിശോധിച്ച് വേണമെങ്കില്‍ ദീര്‍ഘകാലത്തേയ്ക്കും കുട്ടികളെ മറ്റ് കുടുംബങ്ങളില്‍ പാര്‍പ്പിക്കാറുണ്ട്. ഇതിലെ കിന്‍ഷിപ്പ് ഫോസ്റ്റര്‍ കെയര്‍ പദ്ധതിയാണ് സംസ്ഥാനത്തെ 14 ജില്ലകളിലും ആരംഭിക്കുന്നതിനായി തുക അനുവദിച്ചത്.

Related ARTICLES

ഖത്തറിന്റെ പൊതു ബജറ്റ് പ്രഖ്യാപിച്ചു; 2025 ൽ പ്രതീക്ഷിക്കുന്നത് 19,700 കോടി റിയാലിന്റെ വരുമാനം

ദോഹ : ഖത്തറിന്‍റെ 21,020 കോടി റിയാലിന്‍റെ ചെലവും 19,700 കോടി റിയാലിന്‍റെ വരുമാനവും പ്രതീക്ഷിക്കുന്ന 2025 ലെ പൊതു ബജറ്റ്‌ പ്രഖ്യാപിച്ചു.  1,320 കോടി റിയാലിന്‍റെ കമ്മിയാണ് പ്രതീക്ഷിക്കുന്നത്. പൊതുബജറ്റിന് അമീര്‍ ഷെയ്ഖ്

Read More »

അബ്ദുൽ റഹീമിന്റെ മോചനം നീളും; നാലാം തവണയും കേസ് മാറ്റിവച്ചു.

റിയാദ് : സൗദി സ്വദേശിയായ ബാലൻ കൊല്ലപ്പെട്ട കേസിൽ സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്‍റെ മോചനം നീളും. സാങ്കേതിക തടസ്സങ്ങൾ മൂലം കോടതി നടപടികൾ മാറ്റിവച്ചതാണ് കാരണം. റിയാദ് ജയിലിൽ നിന്നുള്ള എല്ലാ

Read More »

ഖത്തർ ദേശീയ ദിനാഘോഷം: വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ പുറത്തുവിട്ടു

ദോഹ : ഖത്തർ ദേശീയ ദിനാഘോഷത്തിന്‍റെ ഭാഗമായി വാഹനങ്ങൾ അലങ്കരിക്കുന്നതിനുള്ള വ്യവസ്ഥകൾ ഖത്തർ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. ഡിസംബർ 12 മുതൽ 21 വരെ വാഹനങ്ങൾ അലങ്കരിക്കാം. 21 ന് ശേഷം അലങ്കാരങ്ങൾ നീക്കം

Read More »

ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നു; കുതിച്ച് ഗൾഫ് കറൻസികൾ

മസ്‌കത്ത്: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നതോടെ കുതിച്ച് ഗൾഫ് കറൻസികൾ. ഒരു ഒമാൻ റിയാലിന് 220 രൂപയാണ് ഇന്ന് വിനിമയ സ്ഥാപനങ്ങൾ നൽകിയത്. രൂപക്ക് കരുത്തുപകരാൻ റിസർവ് ബാങ്ക് നടത്തിയ ഇടപെടലുകൾ ഫലം കാണാതെ

Read More »

ബാങ്കിൽ നിന്ന് ഇറങ്ങുന്നവരെ പിന്തുടർന്ന് മോഷണം; ഒമാനിൽ പ്രവാസികള്‍ അറസ്റ്റില്‍.

മസ്‌കത്ത് : ബാങ്കുകളിൽ നിന്നും പണവുമായി ഇറങ്ങുന്നവരെ പിന്തുടർന്ന് പണം അപഹരിക്കുന്ന സംഘത്തെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ രാജ്യക്കാരായ അഞ്ച് വിദേശികളെയാണ് പിടികൂടിയത്.ബാങ്കിൽ നിന്നും പണം പിൻവലിച്ച് ഇറങ്ങുന്നവരെ പിന്തുടരുകയും

Read More »

ജൂനിയര്‍ വനിത ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യന്‍ ടീം ഒമാനില്‍

മസ്‌കത്ത് : മസ്‌കത്തില്‍ അരങ്ങേറുന്ന ജൂനിയര്‍ വനിത ഏഷ്യാ കപ്പ് ഹോക്കിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ എംബസിയില്‍ സ്വീകരണം നല്‍കി. അംബാസഡര്‍ അമിത് നാരംഗ് ഒരുക്കിയ സ്വീകരണത്തില്‍ താരങ്ങളും മുഖ്യ പരിശീലകന്‍ ഹരേന്ദ്ര

Read More »

ഇ –വീസ താൽക്കാലികമായി നിർത്തി കുവൈത്ത്; 3 ദിനാറിൽ ടൂറിസ്റ്റ് വീസ.

കുവൈത്ത് സിറ്റി : 53 രാജ്യക്കാർക്കുള്ള ഇ-വീസ കുവൈത്ത് താൽക്കാലികമായി നിർത്തിവച്ചു. ഇ-വീസ പ്ലാറ്റ്ഫോം കാലോചിതമായി നവീകരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നവീകരണം എന്ന് പൂർത്തിയാകുമെന്ന് വ്യക്തമാക്കിയിട്ടില്ല.കുവൈത്തിൽ ഇ-വീസ സൗകര്യമില്ലാത്ത ഇന്ത്യക്കാരെ

Read More »

എന്‍ട്രി-എക്‌സിറ്റ് രേഖകളില്‍ കൃത്രിമം; കുവൈത്തില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍

കുവൈത്ത്‌ സിറ്റി : കൈക്കൂലി, രേഖകളിൽ തിരിമറി തുടങ്ങിയ കേസുകളില്‍ ഉള്‍പ്പെട്ട രണ്ട് പൊലീസ് ഉദ്യോഗസ്ഥർ അറസ്റ്റില്‍. രാജ്യത്തിന് അകത്തേയ്ക്കും പറത്തേയ്ക്കുമുള്ള എന്‍ട്രി-എക്‌സിറ്റ് രേഖകളില്‍ കൃത്രിമം നടത്തി, പണം വാങ്ങിയവരാണ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ്

Read More »

POPULAR ARTICLES