കൊച്ചി: രാഷ്ട്രീയനേതാക്കളുടെ പേര് പറയാന്‍ ഇ.ഡി സമ്മര്‍ദം ചെലുത്തുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പള്‍ സെക്രട്ടറിയും ഐ.ടി സെക്രട്ടറിയുമായ എം ശിവശങ്കര്‍. താന്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണെന്നും സ്വര്‍ണക്കടത്ത്, ലൈഫ്മിഷന്‍ കേസുകളില്‍ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാന്‍ വിസമ്മതിച്ചതാണ് അറസ്റ്റ് ചെയ്യാന്‍ കാരണമായതെന്നും ശിവശങ്കര്‍ പറഞ്ഞു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
സ്വപ്‌നയും തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പൂര്‍ണ്ണരൂപവും ശിവശങ്കര്‍ കോടതിയില്‍ സമര്‍പ്പിച്ചു. വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പരിശോധിക്കണമെന്നും ഇ.ഡി പുറത്തുവിട്ട വാട്‌സാപ്പ് ചാറ്റുകളില്‍ പകുതിയും നുണക്കഥകളാണെന്നും ശിവശങ്കര്‍ പറഞ്ഞു. ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ നാളെയാണ് കോടതി വിധി പറയുക.
അതേസമയം, കാക്കനാട് ജയിലില്‍ കഴിയുന്ന ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് സംഘം എത്തി. മൊഴിപ്പകര്‍പ്പിന് അനുസരിച്ചാകും കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍.