മനാമ: കോവിഡ് വ്യാപനതോതനുസരിച്ച് ഇളവുകള്‍ നല്‍കുന്നതിന്റെ ഭാഗമായി റസ്‌റ്റോറന്റുകളില്‍ അകത്തിരുന്ന് ഭക്ഷണം കഴിക്കുന്നതിന് കൂടുതല്‍ പേര്‍ക്ക് അനുമതി. ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹ് ഇതു സംബന്ധിച്ച് ഉത്തരവിട്ടത്. നിലവിലുള്ള സൗകര്യത്തിന്റെ 50 ശതമാനം ഉപയോഗിക്കാനാണ് അനുമതി. എന്നാല്‍, ഓരോ ടേബിളിനുമിടയില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കുന്നതില്‍ മാറ്റമുണ്ടാകില്ല.ഇതോടെ, ഒരു ടേബിളില്‍ ആറ് പേര്‍ക്ക് വരെ ഇരു ഭാഗങ്ങളിലായി ഇരിക്കാന്‍ സാധിക്കും.
നേരത്തെ ഒരു ടേബിളില്‍ പരമാവധി അഞ്ച് പേര്‍ക്കാണ് അനുമതി നല്‍കിയിരുന്നത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടു കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇളവ് നല്‍കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ അടച്ചിട്ട റസ്റ്റാറന്റുകളിലും കഫേകളിലും ഒക്‌ടോബര്‍ 24 മുതലാണ് അകത്തിരുന്ന് ഭക്ഷണം നല്‍കാന്‍ തുടങ്ങിയത്. കര്‍ശന ആരോഗ്യ മുന്‍കരുതലുകള്‍ പാലിക്കണമെന്ന വ്യവസ്ഥയോടെയാണ് അനുമതി നല്‍കിയിട്ടുള്ളത്












