കോട്ടയം ജില്ലാ പഞ്ചായത്തില്‍ എല്‍.ഡി.എഫ് സീറ്റ് ധാരണയായി. സിപിഐഎമ്മും കേരള കോണ്‍ഗ്രസും ഒന്‍പത് വീതം സീറ്റുകളില്‍ മത്സരിക്കും. സിപിഐയ്ക്ക് നാല് സീറ്റ് ആണുള്ളത്. സിപിഐ ഒരു സീറ്റ് വിട്ട് നല്‍കുകയായിരുന്നു.
അതേസമയം, എന്‍സിപിക്കും ജനതാദളിനും സീറ്റില്ല. മുന്നണിയില്‍ ഐക്യകണ്‌ഠേനയാണ് തീരുമാനമെന്ന് വി.എന്‍ വാസവന്‍ അറിയിച്ചു. പാലാ നഗരത്തിലെ അടക്കം സീറ്റ് വിഭജനം അതാതിടങ്ങളില്‍ തീരുമാനിക്കും.












