തിരുവനന്തപുരം: കിഫ്ബിക്കെതിരായ സി.എ.ജി കരട് റിപ്പോര്‍ട്ട് വിവാദത്തില്‍ ഉരുണ്ടുകളിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ബി.ജെ.പി-കോണ്‍ഗ്രസ് ഒത്തുകളി പുറത്തായി. ഇതിന്റെ ജാള്യത മറയ്ക്കാന്‍ പ്രതിപക്ഷനേതാവ് ഉരുണ്ടുകളിക്കുന്നു. ഇ.ഡിയെ ഉപയോഗിച്ച് നടത്തുന്ന സൂത്രപ്പണിക്ക് സി.എ.ജിയേയും ഉപയോഗിക്കുന്നു. ലാവ്‌ലിന്‍ കരട് റിപ്പോര്‍ട്ട് പോലെയാണ് കിഫ്ബിയിലെ സിഎജി റിപ്പോര്‍ട്ടെന്ന് ഐസക് പറഞ്ഞു.
വായ്പയെടുക്കാനുള്ള അധികാരം ഇല്ലാതാക്കണോ എന്ന് യുഡിഎഫ് പറയണം. കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് വേണ്ടെന്ന് തീരുമാനിച്ചത് യുഡിഎഫ് സര്‍ക്കാര്‍ ആണ്. 50,000 കോടിയുടെ പദ്ധതികള്‍ നടപടിക്രമത്തില്‍ കെട്ടിയിടാമെന്ന് കരുതേണ്ട.