തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയുടെ അന്വേഷണത്തില്‍ നിയമസഭയുടെ അവകാശങ്ങള്‍ ലംഘിച്ചിട്ടില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിയമസഭ സെക്രട്ടറി നല്‍കിയ നോട്ടീസിനാണ് ഇഡി മറുപടി നല്‍കിയത്. അന്വേഷണത്തിന്റെ ഭാഗമായി ഫയലുകള്‍ വിളിച്ചു വരുത്താന്‍ ഇഡിക്ക് അധികാരമുണ്ടെന്ന് മറുപടി നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായാണ് വിവരങ്ങള്‍ ശേഖരിച്ചതെന്ന് ഇഡി വ്യക്തമാക്കി.
ലൈഫ് പദ്ധതിയിലെ ഫയലുകള്‍ ആവശ്യപ്പെട്ട ഇഡിക്ക് കേരള നിയമസഭ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റ് നോട്ടീസ് നല്‍കിയിരുന്നു. ജയിംസ് മാത്യു എംഎല്‍എ യുടെ പരാതിയിലായിരുന്നു നടപടി.












