ആഗോള തലത്തില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം അഞ്ച് കോടി പതിമൂന്ന് ലക്ഷം കടന്നു. ഇതുവരെ 51,317,735 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,270,500 പേര്‍ കോവിഡിന് കീഴടങ്ങുകയും ചെയ്തു. 36,101,099 പേരാണ് കോവിഡില്‍ നിന്ന് മുക്തി നേടിയത്.
കോവിഡ് കണക്കില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അമേരിക്കയില്‍ ഇതുവരെ 10,422,026 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 6,5,52,764 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 2,44,449 പേര്‍ മരണത്തിന് കീഴടങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമേരിക്കയില്‍ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നിരുന്നു. പത്ത് ദിവസത്തിനിടെ പത്തുലക്ഷത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, രണ്ടാംസ്ഥാനത്തുള്ള ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 85 ലക്ഷം പിന്നിട്ടു. രാജ്യത്തെ രോഗമുക്തി നിരക്ക് 92.56 ശതമാനമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് തൊട്ടു പുറകില്‍ ബ്രസീലാണ് ഉള്ളത്. ഇവിടെ ഇതുവരെ 5,675,766 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്. 5,064,344 പേര്‍ കോവിഡില്‍ നിന്ന് മുക്തരായപ്പോള്‍ 162,638 പേര്‍ മുരണത്തിന് കീഴടങ്ങി.











