ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി: പുതിയ കേഴ്‌സുകളെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കാം

sreenarayana open university

 

ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നല്‍കേണ്ട കോഴ്സുകളെ സംബന്ധിച്ച് തീരുമാനിക്കാന്‍ വൈസ് ചാന്‍സലര്‍ അധ്യക്ഷനായ സമിതി പ്രവര്‍ത്തനം ആരംഭിച്ചു. പുതിയ കോഴ്സുകളെ സംബന്ധിച്ച നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരമുണ്ട്. ഓപ്പണ്‍ യൂണിവേഴ്‌സിറ്റി നല്‍കേണ്ട കോഴ്സുകളെ സംബന്ധിച്ച് പൊതുജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങള്‍ സ്വീകരിക്കാന്‍ സര്‍വ്വകലാശാല തീരുമാനിച്ചതായി വൈസ് ചാന്‍സലര്‍ ഡോ. മുബാറക് പാഷ അറിയിച്ചു.

സംസ്ഥാനത്തെ പ്രഥമ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായ ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി, കേരളാ ഗവര്‍ണര്‍ പുറപ്പെടുവിച്ച 2020 ലെ 45 ആം ഓര്‍ഡിനന്‍സ് പ്രകാരമാണ് നിലവില്‍ വന്നത്. മറ്റു സര്‍വകലാശാലകളില്‍ നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുവയ്ക്കാനാണ് ഓപ്പണ്‍ സര്‍വകലാശാല ലക്ഷ്യം വയ്ക്കുന്നത്. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവരിലും എത്തിക്കുവാനും നൈപുണ്യ വികസനത്തിന് പ്രാധാന്യം നല്‍കുന്ന കോഴ്സുകള്‍ പ്രായഭേദമന്യേ സമസ്ത ജനങ്ങള്‍ക്കും പ്രദാനം ചെയ്യുവാനുമാണ് സര്‍വകലാശാല ഉദ്ദേശിക്കുന്നത്.

Also read:  ലോഗോ തയ്യാറാക്കണം: നിര്‍ദേശങ്ങള്‍ ക്ഷണിച്ച് ശ്രീനാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി

പൂര്‍ണമായും കമ്പ്യൂട്ടര്‍ അധിഷ്ഠിതമായിട്ടായിരിക്കും യൂണിവേഴ്‌സിറ്റി പ്രവര്‍ത്തിക്കുക. എല്ലാ കോഴ്സുകള്‍ക്കും റിക്കോര്‍ഡ് ചെയ്ത വീഡിയോയും അച്ചടിച്ച പഠന മെറ്റീരിയലുകളും ഓണ്‍ലൈന്‍ ലൈവ് ക്ളാസ്സുകളും സ്റ്റഡി സെന്ററുകളിലൂടെ നേരിട്ടുള്ള ക്ളാസ്സുകളും നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഹ്രസ്വകാല-ദീര്‍ഘകാല കോഴ്സുകളും ബിരുദ ബിരുദാനന്തര കോഴ്സുകളും തൊഴില്‍ അധിഷ്ഠിത കോഴ്സുകളും നൈപുണ്യവികസന കോഴ്സുകളുമാണ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി പ്രാഥമികമായി നല്‍കുവാന്‍ ഉദ്ദേശിക്കുന്നത്. പരമ്പരാഗത കോഴ്സുകള്‍ക്ക് പുറമെ സമൂഹത്തിനാവശ്യമുള്ള നൂതന കോഴ്സുകളും നൈപുണ്യ വികസനത്തിനുതകുന്ന കോഴ്സുകളും ആരംഭിക്കാന്‍ സര്‍വകലാശാല ആലോചിക്കുന്നു എന്ന് പ്രൊ വൈസ് ചാന്‍സലര്‍ ഡോ.എസ്.വി സുധീര്‍ പറഞ്ഞു.

Also read:  എസ്എസ്എല്‍സി ഫലപ്രഖ്യാപനം ജൂലൈ മൂന്നാം വാരത്തില്‍ ; ലോക്ക്ഡൗണും കാരണം മൂല്യനിര്‍ണയം വൈകിയെന്ന് മന്ത്രി

സമര്‍പ്പിക്കുന്ന നിര്‍ദേശങ്ങളില്‍ കോഴ്സിന്റെ പേരും കോഴ്സിന്റെ ദൈര്‍ഘ്യവും വ്യക്തമായി സൂചിപ്പിക്കേണ്ടതാണ്. നിര്‍ദേശിക്കുന്ന കോഴ്സുകള്‍ ഏതു തലത്തിലുള്ളതാണെന്നും വ്യക്തമാക്കേണ്ടതാണ്. അതായത്, സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങള്‍. കൂടാതെ, കോഴ്‌സ് പൂര്‍ത്തിയാകുമ്പോള്‍ പഠിതാവിന് ലഭ്യമാകേണ്ട ഗുണപ്രാപ്തി, തൊഴില്‍/തുടര്‍ പഠന സാധ്യതകള്‍ എന്നിവ ഓരോന്നും അഞ്ച് വരിയില്‍ കൂടാതെ വിവരിക്കണ്ടതാണ്. നിര്‍ദേശങ്ങള്‍ നവംബര്‍ 18 ന് മുന്‍പായി  course.sreenarayanaguruou@gmail.com എന്ന ഈ-മെയിലില്‍ അയച്ചുതരേണ്ടതാണെന്ന് രജിസ്ട്രാര്‍ ഡോ. പി.എന്‍ ദിലീപ് അറിയിച്ചു.

Also read:  നീറ്റ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Related ARTICLES

സൗദി ഇന്ത്യൻ എംബസിയിലും കോൺസുലേറ്റിലും റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു.

റിയാദ് / ജിദ്ദ : ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷം റിയാദിലെ ഇന്ത്യൻ എംബസിയിലും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലും സംഘടിപ്പിച്ചു. എംബസിയിലെ ആഘോഷങ്ങൾക്ക് സ്ഥാനപതി ഡോ. സുഹൈൽ അജാസ് ഖാൻ നേതൃത്വം നൽകി. രാവിലെ എട്ടിന്​

Read More »

മാ​ലി​ന്യം വേ​ർ​തി​രി​ക്കാൻ എ.​ഐ ; ‘കോ​ൺ​ടെ​ക്യൂ​വി​ൽ’ ശ്ര​ദ്ധേ​യ​മാ​യി മ​ല​യാ​ളി വി​ദ്യാ​ർ​ഥി​യും കൂ​ട്ടു​കാ​രും അ​വ​ത​രി​പ്പി​ച്ച ‘ട്രാ​ഷ്-​ഇ’ സ്റ്റാ​ർ​ട്ട​പ്

കോൺടെക്യു എക്സ്​പോയിലെ സ്റ്റാർട്ടപ്പ് പവലിയനിൽ ട്രാഷ് ഇ പ്രൊജക്ടുമായി സൈദ് സുബൈറും (ഇടത്തുനിന്ന് രണ്ടാമത്) സഹപാഠികളും ദോ​ഹ: പ​ച്ച​യും നീ​ല​യും ചാ​ര നി​റ​ങ്ങ​ളി​ലു​മാ​യി ഖ​ത്ത​റി​ലെ തെ​രു​വു​ക​ളി​ലും താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും മാ​ലി​ന്യം കാ​ത്തു​ക​ഴി​യു​ന്ന വ​ലി​യ വീ​പ്പ​ക​ളെ മ​റ​ന്നേ​ക്കു​ക.

Read More »

വി​ദ്യാ​ഭ്യാ​സം മൗ​ലി​കാ​വ​കാ​ശ​മാ​ണ്’, ആ​​ക്ര​മി​ക്ക​പ്പെ​ട​രു​ത്;വി​ദ്യാ​ഭ്യാ​സം സു​ര​ക്ഷി​ത​മാ​ക്കാ​ൻ ആ​ഹ്വാ​നം ചെ​യ്ത് ശൈ​ഖ മൗ​സ.!

ദോഹ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യകൾക്കും ക്രൂരതകൾക്കുമെതിരെ ആഗോള സമൂഹത്തിന്റെ നിശ്ശബ്ദതയിൽ രോഷം പ്രകടിപ്പിച്ച് എജുക്കേഷൻ എബൗവ് ഓൾ ഫൗണ്ടേഷൻ (ഇ.എ.എ) ചെയ ർപേഴ്സനും സ്ഥാപകയുമായ ശൈഖ മൗസ ബിൻത് നാസർ അൽ മിസാദ്.

Read More »

സൗ​ദി​യി​ൽ വേ​ന​ല​വ​ധി​ക്കു​ശേ​ഷം സ്​​കൂ​ളു​ക​ൾ ഇ​ന്ന്​ തു​റന്നു​;

റിയാദ്: സൗദി അറേബ്യയിൽ വേനലവധിക്കുശേഷം പുതിയ അധ്യയന വർഷം ഇ​ന്ന് ആരംഭിക്കുന്നു. പൊതുവിദ്യാഭ്യാസ മേഖലയിലെ 60 ലക്ഷത്തിലധികം വിദ്യാർഥികൾ സ്കൂളുകളിലേക്ക് തിരിച്ചെത്തും. പുതിയ അധ്യയന വർഷത്തെ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയവും അതത് മേഖലാ വിദ്യാഭ്യാസ

Read More »

ലക്ഷദ്വീപില്‍ വെറ്റിനറി അസി.സര്‍ജന്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം

ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 21ന് രാവിലെ 11ന് എന്‍.ഐ.സി ഹാള്‍, സെക്രട്ടേറിയറ്റ്, കവരത്തി ദ്വീപ്, ലക്ഷദ്വീപ്- 682555 എന്ന വിലാസത്തില്‍ നേരിട്ടോ അതത് ദ്വീപുകളി ലെ ഡെപ്യൂട്ടി കലക്ടര്‍/ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ ഓഫീസുകളില്‍ നടക്കുന്ന വെര്‍ച്വല്‍

Read More »

സി ബി എസ് ഇ പരീക്ഷയില്‍ കേരളത്തിന് അഭിമാനം ; തിരുവനന്തപുരം മുന്നില്‍; പിന്നില്‍ പ്രയാഗ് രാജ്

16.89 ലക്ഷം വിദ്യാര്‍ഥികള്‍ എഴുതിയ പരീക്ഷയില്‍ 87.33 ശതമാനം പേരും വിജയിച്ചു. കോവിഡിന് മുന്‍പ് 2019ല്‍ വിജയശതമാനം 83.40 ശതമാനമായിരുന്നു. ഇന്റേണല്‍ അസസ്മെന്റ് അടക്കം 33 ശതമാനം മാര്‍ക്ക് നേടുന്നവരെയാണ് വിജയിയായി പ്രഖ്യാ പിച്ചത്.

Read More »

കോളജുകളുടെ സമയം രാത്രി എട്ടുവരെ, അധ്യാപകര്‍ക്ക് ഷിഫ്റ്റ് : മന്ത്രി ആര്‍ ബിന്ദു

സംസ്ഥാനത്തെ കോളജുകളുടെ സമയം രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ യാ ക്കാന്‍ നിര്‍ദേശം മുന്നോട്ടുവച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. അധ്യാപകരുടെ ജോലി സമയം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്രമീകരിക്കണമെന്നും മന്ത്രി

Read More »

ഇന്റര്‍ സ്‌കൂള്‍ ജൂനിയര്‍ ക്വിസ് മത്സരം ; രാജഗിരി പബ്ലിക് സ്‌കൂള്‍ ജേതാക്കള്‍

നൈപുണ്യ പബ്ലിക് സ്‌കൂള്‍ സംഘടിപ്പിച്ച അഖില കേരള ഇന്റര്‍ സ്‌കൂള്‍ ജൂനിയര്‍ ക്വിസ് മത്സരത്തില്‍ രാജഗിരി പബ്ലിക് സ്‌കൂള്‍ ജേതാക്കളായി. തേവക്കല്‍ വിദ്യോദയ സ്‌കൂള്‍ രണ്ടാം സ്ഥാനവും എളമക്കര ഭവന്‍സ് വിദ്യാമന്ദിര്‍ മൂന്നാം സ്ഥാനവും

Read More »

POPULAR ARTICLES

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ് പൊലീസും അറിയിച്ചു. നിയന്ത്രണം നടപ്പിലാക്കിയതോടെ റോഡ് അപകടങ്ങളിൽ ഗണ്യമായ ഇടിവാണ് രേഖപ്പെടുത്തിയത്. Also

Read More »

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര വിമാനത്താവളം ആഡംബര സൗകര്യങ്ങളോടെ പുതുക്കിപ്പണിയുന്നു. ഉയർന്ന വരുമാനക്കാരായ വിനോദസഞ്ചാരികളെയും വലിയ നിക്ഷേപകരെയും ലക്ഷ്യമിട്ട്

Read More »

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന നമ്പറിലും കമ്യൂണിറ്റി വെൽഫെയർ സേവനങ്ങൾക്ക് 80071234 (ടോൾ ഫ്രീ) എന്ന നമ്പറിലും ബന്ധപ്പെടാവുന്നതാണ്.

Read More »

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച് 31 വരെ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്ക് 20 ശതമാനം വരെ

Read More »

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ കുറഞ്ഞതിനെ തുടർന്ന് നിരവധി വിമാനങ്ങൾ റദ്ദാക്കപ്പെടുകയും പലതും വൈകുകയും ചെയ്തു. യാത്രക്കാർ വിമാനത്താവളത്തിലേക്ക്

Read More »

ഒമാനി റിയാലിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി:ആഗോള സാമ്പത്തിക വേദിയിൽ കൂടുതൽ ശക്തമായി ഒമാൻ

മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത ചിഹ്നം സ്വീകരിക്കുന്നത് ആഗോള സാമ്പത്തിക കേന്ദ്രമെന്ന നിലയിൽ സുൽത്താനേറ്റിന്റെ സ്ഥാനം മെച്ചപ്പെടുത്തുന്ന തന്ത്രപരമായ

Read More »

ഫലസ്തീനിലെ വെടിനിർത്തൽ കരാർ പാലിക്കണം; ഇസ്രായേലിന് നേരെ അന്താരാഷ്ട്ര സമ്മർദം വേണം – ഒമാൻ

മസ്‌കറ്റ്: ഫലസ്തീനിൽ വെടിനിർത്തൽ കരാർ ഫലപ്രദമായി നടപ്പിലാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഇസ്രായേലിന്മേൽ ശക്തമായ സമ്മർദം ചെലുത്തണമെന്ന് ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി ആവശ്യപ്പെട്ടു. ഡിപ്ലോമാറ്റിക് ക്ലബിൽ ഒമാനിലെ

Read More »

എയർഷോയെ തൂക്കി സൂര്യകിരൺ: ദുബായിൽ കരുത്തുറ്റ ഇന്ത്യൻ സാന്നിധ്യം

ദുബായ്: വ്യോമയാന–പ്രതിരോധ രംഗത്ത് ഇന്ത്യയുടെ ഉയർച്ചയും സാങ്കേതിക കരുത്തും പ്രകടമാക്കി ദുബായ് എയർഷോയിൽ ഇന്ത്യൻ പവിലിയൻ ശ്രദ്ധനേടുന്നു. കേന്ദ്ര പ്രതിരോധ സഹമന്ത്രി സഞ്ജയ് സേത്ത് ഇന്ത്യൻ പവിലിയൻ ഉദ്ഘാടനം ചെയ്തു. പ്രതിരോധ, വിദേശകാര്യ മന്ത്രാലയങ്ങൾ,

Read More »